പിണറായിക്കും കാരാട്ടിനും കോൺഗ്രസ് വിരുദ്ധത ; വി ഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എം.എ ബേബി പിണറായി വിജയന്റെയും പ്രകാശ് കാരാട്ടിന്റെയും ദൂഷിത വലയത്തിൽ പെടരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇൻഡ്യ മുന്നണിയിൽ നിന്നുകൊണ്ട് വർഗീയശക്തികൾക്കെതിരെ പോരാടാൻ അദ്ദേഹത്തിന് കഴിയുമെന്ന് കരുതുന്നു. പിണറായിക്കും കാരാട്ടിനും കോൺഗ്രസ് വിരുദ്ധതയാണെന്നും വി ഡി സതീശൻ പറഞ്ഞു. മധുരയിൽ നടന്ന പാർട്ടി കോൺഗ്രസിലാണ് എം.എ ബേബിയെ സിപിഎമ്മിന്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. എം.എ ബേബി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ശുപാർശ ചെയ്യാൻ ഇന്നലെ ചേർന്ന് പിബി യോഗം ആണ് തീരുമാനിച്ചത്.

ബംഗാൾ ഘടകവും അശോക് ധവ്ള, മുഹമ്മദ് സലീം, സൂര്യകാന്തി മിശ്ര അടക്കമുള്ള നേതാക്കളും എതിർ സ്വരമുയർത്തിയിരുന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള കേരളത്തിലെ പിബി അംഗങ്ങളും പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട് തുടങ്ങിയ നേതാക്കളും പിന്തുണച്ചതോടെ ഭൂരിപക്ഷം ബേബിക്കായി. രാവിലെ ചേർന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ ശുപാർശ അംഗീകരിച്ചു. എം.എ ബേബിയെ ജനറൽ സെക്രട്ടറി ആക്കണമെന്ന നിർദ്ദേശം പുതിയ കേന്ദ്ര കമ്മിറ്റിക്ക് മുന്നിൽ അവതരിപ്പിച്ചു. എതിർ സ്വരങ്ങൾ ഇല്ലാതെ പുതിയ കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറിയായി എം.എ ബേബിയെ തെരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...