കോടമഞ്ഞ് കാണാനെത്തി പാറയിടുക്കില്‍ വീണ യുവാവിന്‍റെ മൃതദേഹം മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ ഡ്രോണിന്‍റെ സഹായത്തോടെ പുറത്തെടുത്തു

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിന്റില്‍ നിന്നും താഴ്ചയിലേക്ക് വീണ യുവാവിനെ പാറയിടുക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പോത്താനിക്കാട് കല്ലുങ്കല്‍ ജീമോനെ (34) ആണ് കോട്ടപ്പാറയുടെ താഴ്ഭാഗത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദൗത്യസംഘം ഏറെ പണിപ്പെട്ട് വടത്തില്‍ തൂങ്ങിയിറങ്ങിയാണ് മൃതദേഹത്തിന് സമീപം എത്തിയത്. ഇന്നലെ രാവിലെ 5.30ന് പുലര്‍ച്ച മഞ്ഞിറങ്ങുന്ന കോട്ടപ്പാറ കാണാന്‍ പോയതായിരുന്നു. ഉച്ചകഴിഞ്ഞും ജീമോന്‍ തിരികെ എത്താതിരിക്കുകയും ഫോണ്‍ വിളിച്ചിട്ട് എടുക്കാതിരിക്കുകയും ചെയ്തതോടെ വീട്ടുകാര്‍ പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ കോട്ടപ്പാറയില്‍ എത്തിയതായി കണ്ടെത്തി.

രാവിലെ 6.30ന് ജീമോന്‍ ഭാര്യയെ ഫോണില്‍ വിളിക്കുകയും കോട്ടപ്പാറയില്‍ മഞ്ഞ് ഇറങ്ങിയിട്ടില്ലെന്നും പറഞ്ഞിരുന്നു. കോട്ടപ്പാറക്ക് സമീപത്തു നിന്നും ജീമോന്‍ സഞ്ചരിച്ച ബൈക്ക് പോലീസ് കണ്ടെത്തിയിരുന്നു. ഇതോടെ യുവാവ് അപകടത്തില്‍പ്പെട്ടതാകാമെന്ന നിഗമനത്തിലെത്തി. തുടര്‍ന്ന് പഞ്ചായത്തംഗം ജിജോ ജോസഫിന്‍റെ നേതൃത്വത്തില്‍ നാട്ടുകാരും കാളിയാര്‍ സിഐ. എച്ച്എല്‍. ഹണി, എസ്ഐമാരായ കെ സിനോദ്, കണ്ണദാസ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസും തൊടുപുഴ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എം എച്ച് സലാമിന്റെ നേതൃത്വത്തില്‍ അഗ്‌നി രക്ഷാ സേനയും സിവില്‍ ഡിഫന്‍സ് സംഘവും ചേര്‍ന്ന് പ്രദേശത്ത് തെരച്ചില്‍ ആരംഭിച്ചു.

പിന്നീട് ഡ്രോണിന്‍റെ സഹായത്തോടെ നടത്തിയ തെരച്ചിലില്‍ യുവാവ് പാറയിടുക്കില്‍ അകപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. പിന്നീട് ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. വടത്തില്‍ തൂങ്ങിയിറങ്ങിയാണ് സംഘം മൃതദേഹത്തിന് സമീപത്ത് എത്തിയത്. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലേയ്ക്ക് പോസ്റ്റുമോര്‍ട്ടത്തനായി മാറ്റി. ഭാര്യ ബിന്ദി ജോണ്‍ മുള്ളരിങ്ങാട് പുത്തുമടത്തില്‍ കുടുംബാംഗം. മകന്‍ ഓസ്റ്റീന്‍.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെംഗളൂരുവിലെ സ്കൂളിൽ 500-ലേറെ കുട്ടികളിൽ ഇൻഫ്ലുവൻസ ലക്ഷണങ്ങൾ ; സ്കൂൾ താൽക്കാലികമായി അടച്ചു

0
ബെംഗളൂരു : ബെംഗളൂരുവിലെ സ്കൂളിൽ അഞ്ഞൂറിലേറെ കു‌ട്ടികൾ ഇൻഫ്ലുവൻസ ലക്ഷണങ്ങളോടെ ചികിത്സയിൽ....

കെഎസ്ആർടിസി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം ; നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ

0
തിരുവനന്തപുരം: കെ എസ് ആർ ടി സി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങൾക്ക് ഇരയാകുന്നവർക്ക്...

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...