Friday, March 14, 2025 2:57 am

റീൽസ് എടുക്കാനായി ഥാറുമായി കടലിലിറങ്ങി യുവാക്കൾ ; ഒടുവിൽ കിട്ടിയത് എട്ടിന്റെ പണി, വീഡിയോ വൈറൽ

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ്: റീൽസ് ചിത്രീകരിക്കാനായി മഹീന്ദ്ര ഥാർ എസ്‍യുവിയുമായി കടലിലിറങ്ങിയ യുവാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണി. വാഹനം കടലിൽ കുടുങ്ങി. നാട്ടുകാരുടെ സഹായത്തോടെ ഏറെപ്പണിപ്പെട്ടാണ് കരക്കെത്തിച്ചത്. ​ഗുജറാത്തിലെ മുദ്ര ബീച്ചിലാണ് സംഭവം നടന്നത്. കടൽ ക്ഷോഭിച്ച് നിൽക്കുന്ന സമയത്തായിരുന്നു യുവാക്കളുടെ സാഹസികത. സംഭവമറിഞ്ഞ് പോലീസും സ്ഥലത്തെത്തി. പൊതുസ്ഥലത്ത് മോശമായി പെരുമാറിയെന്നാരോപിച്ച് രണ്ട് പേർക്കെതിരെ കേസെടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പൂനെയിൽ കെട്ടിടത്തിൽ തൂങ്ങിയാടി റീല്‍സ് എടുത്ത യുവതിയും സുഹൃത്തുക്കളും അറസ്റ്റിലായിരുന്നു. 23 കാരി മീനാക്ഷി സുളങ്കെയും സുഹൃത്ത് 27കാരൻ മിഹിർ ഗാന്ധിയുമാണ് അറസ്റ്റിലായത്.

റീൽസ് എടുക്കാനായി ജീവൻ പണയപ്പെടുത്തിയുള്ള പെൺകുട്ടിയുടെ അഭ്യാസ പ്രകടനത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലാവുകയായിരുന്നു. ബഹുനില കെട്ടിടത്തിന് മുകളിൽ നിന്ന് ഒറ്റകൈയിൽ തൂങ്ങിയാടി ദൃശ്യമെടുക്കുന്ന പൂനെ സ്വദേശിയായ പെൺകുട്ടിയുടെ ദൃശ്യങ്ങളാണ് പ്രചരിച്ചത്. ഈ വീഡിയോ വൈറലായതിന് പിന്നാലെ ഇവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം സോഷ്യൽ മീഡിയയില്‍ ഉയര്‍ത്തിയിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മാലിന്യം വലിച്ചെറിഞ്ഞാല്‍ പിടിവീഴും ; ‘ക്യാമറകെണി’ ഒരുക്കി കോന്നി പഞ്ചായത്ത്

0
കോന്നി : എത്രപറഞ്ഞിട്ടും കേള്‍ക്കാത്ത, മാലിന്യമെറിയല്‍ ശീലമാക്കിയവര്‍ കോന്നിയിലുണ്ടെങ്കില്‍ ഇനി സൂക്ഷിക്കണം....

അന്തിയൂർക്കോണം ജംഗ്ഷന് സമീപമുണ്ടായ വാഹനാപകടത്തിൽ വയോധികന് ദാരുണാന്ത്യം

0
തിരുവനന്തപുരം: അന്തിയൂർക്കോണം ജംഗ്ഷന് സമീപമുണ്ടായ വാഹനാപകടത്തിൽ വയോധികന് ദാരുണാന്ത്യം. അണ്ണറ മുളമൂട്...

പുതുക്കാട് നന്തിപുലം പയൂര്‍ക്കാവ് ക്ഷേത്രത്തിലെ പൂരത്തിന്‍റെ ഭാഗമായി നടന്ന വെടിക്കെട്ടില്‍ ആന വിരണ്ടു

0
തൃശ്ശൂര്‍: പുതുക്കാട് നന്തിപുലം പയൂര്‍ക്കാവ് ക്ഷേത്രത്തിലെ പൂരത്തിന്‍റെ ഭാഗമായി നടന്ന വെടിക്കെട്ടില്‍...

ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ സ്വർണമാല നഷ്ടപ്പെട്ടതായി കൂട്ടപരാതി

0
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ സ്വർണമാല നഷ്ടപ്പെട്ടതായി കൂട്ടപരാതി. തിരുവനന്തപുരം ഫോർട്,...