വിവാഹനിശ്ചയം കഴിഞ്ഞ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം : പ്രതിശ്രുത വരന്‍അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ പിറ്റേന്ന് പ്രതിശ്രുത വധുവിനെ വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ചെങ്ങമനാട് എക്കാട് സകേതം വീട്ടില്‍ അനന്തകൃഷ്ണന്‍ (29)ആണ് യുവതിയുടെ പരാതിയിന്മേല്‍ അറസ്റ്റിലായത്. കഴിഞ്ഞ മെയ് 25 ന് വീട്ടില്‍ മറ്റാരും ഇല്ലാതിരുന്നപ്പോഴായിരുന്നു പീഡനശ്രമം. വനിതാ ഹെല്‍പ്പ്ലൈനിലാണ് യുവതി പരാതി നല്‍കിയത്.

ആലുവ ദേശത്തെ ബാങ്ക് ഉദ്യോഗസ്ഥനണ് അനന്തകൃഷ്ണന്‍. മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മേ‌യ് മാസത്തിലായിരുന്നു വിവാഹ നിശ്ചയം. വിവാഹ നിശ്ചയം കഴിഞ്ഞ് പിറ്റേന്ന് യുവതിയുടെ മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് ഇയാള്‍ വീട്ടിലെത്തി യുവതിയെ കടന്നുപിടിച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതി. യുവതി പ്രതിരോധിച്ചതോടെയാണ് ഇയാള്‍ പിന്‍വാങ്ങിയതെന്നും പരാതിയിലുണ്ട്.

ഈ സംഭവത്തിനു ശേഷം യുവതിക്ക് ജോലി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ജൂലായ്‌ 30 ന് 50,000 രൂപ വാങ്ങി. സ്ത്രീധനമായി 150 പവന്‍ സ്വര്‍ണവും കാറും ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്. ഇത് നല്‍കിയില്ലെങ്കില്‍ വിവാഹത്തില്‍ നിന്ന് പിന്മാറുമെന്നും ഭീഷണിപ്പെടുത്തി. പീഡനശ്രമം, സ്ത്രീധന നിരോധന നിയമം, വഞ്ചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വാഴക്കുളം ഇന്‍സ്പെക്ടര്‍ എസ്.അജയകുമാര്‍, എസ്.ഐ ഷാജി, അജിത് കുമാര്‍, എസ്.സി.പി.ഒ മാരായ ജോസഫ്, വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....