തിരുവനന്തപുരം : മകനോടുള്ള വൈരാഗ്യം തീര്‍ക്കാനായി വീട്ടമ്മയെ കുത്തിപ്പരിക്കേല്പിച്ചു. കേസിലെ പ്രതി അറസ്റ്റില്‍. വലിയതുറ ഫിഷര്‍മെന്‍ കോളനി നിവാസിയായ വീട്ടമ്മയെ ആക്രമിച്ച കേസില്‍ കൊച്ചുതോപ്പ് സ്വദേശിയായ ഔസേപ്പ് ബോബനെയാണ് (22) വലിയതുറ പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടമ്മയുടെ മകനും പ്രതിയും തമ്മിലുള്ള വാക്കുതര്‍ക്കത്തിനെ തുടര്‍ന്നാണ് സംഭവം ഉണ്ടായത്. പ്രതി ബിയര്‍ കുപ്പി പൊട്ടിച്ച് വീട്ടമ്മയുടെ മുഖത്ത് കുത്തി പരിക്കേല്‍പ്പിക്കുകയാണ് ചെയ്തത്. പരിക്കേറ്റ വീട്ടമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്.
മകനോടുള്ള വൈരാഗ്യം തീര്‍ക്കാനായി വീട്ടമ്മയെ കുത്തിപ്പരിക്കേല്പിച്ചു ; പ്രതി അറസ്റ്റില്‍
RECENT NEWS
Advertisment