മ്ലാവിന്‍റെ കൊമ്പില്‍ പിടിച്ച് ഫോട്ടോ എടുത്ത യുവാക്കൾ വനംവകുപ്പിന്‍റെ പിടിയിലായി

For full experience, Download our mobile application:
Get it on Google Play

അതിരപ്പിള്ളി : പുളിയിലപ്പാറ സെന്ററില്‍ വിനോദസഞ്ചാരികളുടെ ആകര്‍ഷണമായ മ്ലാവിനെ ഉപദ്രവിച്ച സംഭവത്തിൽ മൂന്ന് പേർ വനം വകുപ്പിന്‍റെ പിടിയിലായി. വെള്ളിയാഴ്ച മലക്കപ്പാറയിലേക്ക് പോകുന്ന വഴിയാണ് ഇവര്‍ പുളിയിലപ്പാറയില്‍ വെച്ച് മ്ലാവിനെ ഉപദ്രവിച്ചത്. ഫോട്ടോ എടുക്കുന്നതിനിടയില്‍ മ്ലാവിന്‍റെ കൊമ്പില്‍ ബലംപിടിച്ച് പോസ് ചെയ്യിക്കുകയായിരുന്നു സംഘം ചെയ്തത്. ഭക്ഷണം കഴിക്കാനായി അടുത്തുവന്ന മ്ലാവിന്‍റെ കൊമ്പില്‍ തൂങ്ങിയതായും വനം വകുപ്പ് അധികൃതർ പറയുന്നു.

തൃശ്ശൂര്‍ നെല്ലായി സ്വദേശി എം.എസ്. സനീഷ് (42), പാലക്കാട് സ്വദേശികളായ പള്ളത്താംപ്പിള്ളി വി. വിനോദ് (33), പുത്തന്‍കുളം ഗോപദത്ത് (30) എന്നിവരെയാണ് കൊല്ലത്തിരുമേട് ഫോറസ്റ്റ് അധികൃതര്‍ പിടികൂടിയത്. സംഭവം നടക്കുമ്പോൾ സമീപത്തുണ്ടായിരുന്ന നാട്ടുകാരിലാരോ ഇതിന്‍റെവീഡിയോ എടുത്ത് ഫോറസ്റ്റ് അധികൃതര്‍ക്ക് അയച്ചു കൊടുത്തു. ഇതറിയാതെ യാത്ര തുടര്‍ന്ന സഞ്ചാരികളെ മലക്കപ്പാറ ഫോറസ്റ്റ് ചെക്ക്‌പോസ്റ്റില്‍ തടഞ്ഞു. തുടര്‍ന്ന് കൊല്ലത്തിരുമേട് ഫോറസ്റ്റ് അധികൃതരെത്തി ഇവരെ അറസ്റ്റ് ചെയ്തു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സണ്ണി ജോസഫ് മന്ത്രിയായതോടെ ഓഫീസ് നിശ്ചലം ; കെപിസിസിയിൽ അടിയന്തര അഴിച്ചുപണിക്ക് നീക്കം

0
തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് മന്ത്രിയായതോടെ സംഘടന നിഷ്ക്രിയമെന്ന് റിപ്പോർട്ട്....

മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി

0
തിരുവനന്തപുരം : മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി...

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച ; ദില്ലിയിൽ സമരം തുടർന്ന് സിജെപി

0
ദില്ലി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ...

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള സർക്കാർ തീരുമാനത്തിൽ വിമർശനവുമായി കാന്തപുരം വിഭാഗം

0
കോഴിക്കോട്: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള സർക്കാർ തീരുമാനത്തിൽ വിമർശനവുമായി...