കല്‍പ്പറ്റ : മാവോവാദി ബന്ധം ആരോപിച്ച് കണ്ണൂരില്‍ നിന്ന് അഞ്ചു ദിവസം മുന്‍പ് എന്‍ഐഎ കസ്റ്റഡിയിലെടുത്ത യുവാവിന വിട്ടയച്ചു. കണ്ണൂരില്‍ അറസ്റ്റിലായ മാവോവാദി നേതാവ് രാഘവേന്ദ്രയോടൊപ്പം എന്‍ഐഎ തടവിലാക്കിയ ടാക്‌സി ഡ്രൈവറും തലപ്പുഴ കമ്പമല സ്വദേശിയുമായ ശ്രീലങ്കന്‍ തമിഴ് യുവാവിനെയാണ് ഇന്നലെ വൈകീട്ടോടെ വിട്ടയച്ചത്. നവംബര്‍ 5നാണ് രാഘവേന്ദ്രയോടൊപ്പം ടാക്‌സി ഡ്രൈവറായ യുവാവിനെയും തമിഴ്‌നാട്ടില്‍ നിന്നും വിരുന്നു വന്ന ബന്ധുവിനെയും എന്‍ഐഎ കസ്റ്റഡിയിലെടുത്തത്.
നവംബര്‍ 6ന് ബന്ധുവിനെ വിട്ടയച്ചിരുന്നു. എന്നാല്‍, കമ്പമല സ്വദേശിയായ യുവാവിനെക്കുറിച്ച് ബന്ധുക്കള്‍ക്ക് പോലും എന്‍ഐഎ സൂചന നല്‍കിയിരുന്നില്ല. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ വയനാട് എസ്പി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കി. അടുത്ത ദിവസം യുവാവിനോട് ചോദ്യം ചെയ്യലിനായി കണ്ണൂര്‍ എന്‍ഐഎ ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇയാളുടെ വാഹനവും, മൊബൈലും എന്‍ഐഎ കസ്റ്റഡിയിലാണുള്ളത്.