വയനാട് : കാട്ടുപന്നിയെ ഓടിക്കാൻ പോയ സംഘത്തിലെ ഒരാൾ വെടിയേറ്റ് മരിച്ചു. വയനാട് കമ്പളക്കാട്ട് കോട്ടത്തറ സ്വദേശി ജയനാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധു ശരുണിന് ഗുരുതരമായി പരുക്കേറ്റു. ശരണിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കാട്ടുപന്നിയെ ഓടിക്കാന്‍ പോയപ്പോഴാണ് ആരോ വെടിവച്ചതെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നു.
നാലുപേരാണ് പാടത്ത് ഇറങ്ങിയ കാട്ടു പന്നിയെ വെടിവെയ്ക്കാന്‍ പോയത്. ഇവരില്‍ രണ്ടു പേര്‍ നാട്ടുകാരോട് പറഞ്ഞത് പാടത്തിറങ്ങിയ സമയത്ത് വെടിയേറ്റതെന്നാണ്. എന്നാല്‍ പോലീസ് പറയുന്നത് ഇവരുടെ പക്കല്‍ ഉണ്ടായിരുന്ന തോക്കില്‍ തിര നിറയ്ക്കുന്നതിനിടയില്‍ വെടിപൊട്ടിയതാകാമെന്നാണ്. പുലര്‍ച്ചെ തന്നെ സംഭവസ്ഥലത്തെത്തിയ പോലീസ് അന്വേഷണം നടത്തിവരുന്നു.