ദക്ഷിണാഫ്രിക്കന്‍ പൗരന്മാരില്‍ കണ്ടെത്തിയ വൈറസ് വകഭേദത്തെക്കുറിച്ച്‌ വ്യക്തതയില്ലെന്ന് കര്‍ണ്ണാടക ആരോഗ്യ മന്ത്രി

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : കര്‍ണാടകയില്‍ കൊവിഡ് സ്ഥിരീകരിച്ച രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരന്മാരില്‍ ഒരാളില്‍ കണ്ടെത്തിയ വൈറസ് വകഭേദത്തെക്കുറിച്ച്‌ വ്യക്തതയില്ലെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി കെ.സുധാകര്‍ അറിയിച്ചു. വകഭേദം ഏതെന്ന് തിരിച്ചറിയാന്‍ ഐ.സി.എം.ആറിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും സഹായം തേടിയതായും ആരോഗ്യമന്ത്രി വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ കാണാത്ത വകഭേദമാണിതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

നേരത്തെ രണ്ടുപേരെയും ഡെല്‍റ്റ വകഭേദമാണ് ബാധിച്ചത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 63കാരനെ ബാധിച്ച വൈറസ് വകഭേദത്തിലാണ് വ്യക്തതയില്ലാത്തത്. ഡെല്‍റ്റ വകഭേദത്തില്‍ നിന്ന് വ്യത്യസ്തമാണ് ഇത്.അതിനിടെ ഒമൈക്രോണ്‍ വകഭേദം ബാധിച്ച രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തണമെന്ന് കര്‍ണാടകയും ആവശ്യപ്പെട്ടു. ദക്ഷിണാഫ്രിക്ക, ബോട് സ്വാന, ഹോങ്കോംഗ്‌ എന്നിവിടങ്ങളില്‍ നിന്നുള്ളവരെ വിലക്കണമെന്നാണ് ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാണാതായ കോളജ് വിദ്യാർഥിനിയുടെ മൃതദേഹം കാമുകന്റെ വീട്ടിൽ ; കണ്ടെത്തിയത് ശുചിമുറിയിൽ

0
വാരാണസി: ഉത്തർപ്രദേശിലെ വാരാണസിയിൽ കഴിഞ്ഞ കാണാതായ കോളജ് വിദ്യാർഥിനിയെ കാമുകന്റെ വാടക...

എൻഡോസ്‌കോപ്പി ഉപയോഗിച്ച് ചോദ്യപ്പേപ്പർ ചോർത്തി ; പ്രഫസറും അഞ്ച് വിദ്യാർഥികളും അറസ്റ്റിൽ

0
റായ്‌പുർ : മുദ്രവച്ച കവർ പൊട്ടിക്കാതെ ഉള്ളിലെ ചോദ്യപ്പേപ്പർ ചോർത്താൻ കാർഷിക...

മരുന്ന് കഴിക്കാൻ നിർബന്ധിച്ച ഭാര്യയെ കൊലപ്പെടുത്തി യുവാവ് ; 15 വയസ്സുകാരി മകളെയും കുത്തിക്കൊന്നു

0
ലക്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഖോദ ലോക്പ്രിയ വിഹാറിലെ ഫ്ലാറ്റിൽ ഭാര്യയെയും കൗമാരക്കാരിയായ...

അടൂരിലെ പിഴ വിവാദം: പ്രളയത്തിന്റെ പേരിൽ നിയമവിരുദ്ധ വാഹനങ്ങൾക്ക് അനുമതി നൽകാനാവില്ല ; സുപ്രധാന...

0
കൊച്ചി: പ്രളയത്തിന്‍റെ പേരില്‍ നിയമവിരുദ്ധ വാഹനങ്ങള്‍ക്ക് അനുമതി നല്‍കാനാവില്ലെന്ന സുപ്രധാന ഉത്തരവുമായി...