നിയന്ത്രണം വിട്ട കാര്‍ പാലത്തിലിടിച്ച് യാത്രക്കാര്‍ക്ക്‌ പരുക്ക്‌

For full experience, Download our mobile application:
Get it on Google Play

അങ്കമാലി : നിയന്ത്രണം വിട്ട കാര്‍ പാലത്തിലിടിച്ച് യാത്രക്കാര്‍ക്ക്‌പരുക്കേറ്റു. മഞ്ഞപ്ര റോഡില്‍ മുല്ലശ്ശേരി ചെറിയ പാലത്തില്‍ നിയന്ത്രണം വിട്ട്​ കാറിടിച്ച്‌ നാലു വയസ്സുകാരി അടക്കം മൂന്നുപേര്‍ക്ക് പരിക്ക്. മഞ്ഞപ്ര കോളാട്ടുകുടി സ്വദേശി കെ.വി പൗലോസ് (63), ഭാര്യ ആനി (57), പേരക്കിടാവ് ഇവോണ്‍ റോസ് (നാല്) എന്നിവര്‍ക്കാണ് പരിക്ക്.

സാരമായി പരിക്കേറ്റ ആനിയെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പൗലോസും കുടുംബവും പാലക്കാട്ടേക്ക് പോകുന്നതിനിടെ കാര്‍ നിയന്ത്രണം വിടുകയും പാലത്തി​ന്‍റെ ഭിത്തിയില്‍ ഇടിച്ച്‌ കറങ്ങിത്തിരിഞ്ഞ് പാലത്തില്‍ കുടുങ്ങുകയും ചെയ്യുകയായിരുന്നു. മുന്‍ സീറ്റില്‍ ഇടതുവശത്തിരുന്ന ആനിയും കുഞ്ഞും പുറത്തിറങ്ങാനാകാത്ത വിധം അകപ്പെട്ടു. നാട്ടുകാര്‍ വാഹനം തകര്‍ത്താണ് പുറത്തെടുത്തത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംഘടനാ തിരഞ്ഞെടുപ്പ് ; ‘അംഗീകൃത വിദ്യാർഥി’കളാകാനായി കെ.എസ്.യു.ക്കാർ

0
കൊല്ലം : സംഘടനാ തിരഞ്ഞെടുപ്പ് എത്തിയതോടെ ‘അംഗീകൃത വിദ്യാർഥി’കളാകാനുള്ള തിരക്കിൽ കെ.എസ്.യു.പ്രവർത്തകർ....

ശക്തമായ മഴ ; സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....

ജയിലിൽ നിന്ന് നിർദേശം നൽകി ; നിജ്ജർ വധത്തിനു പിന്നിൽ ലോറൻസ് ബിഷ്ണോയ്

0
വാഷിങ്ടൺ : ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജർ കാനഡയിൽ കൊലപ്പെടുത്താൻ...

12 കോടിഫണ്ട് തിരിമറി : കൊടി വാങ്ങിയതിൽ ക്രമക്കേട് ; ബിജെപിയിൽ വിവാദം

0
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനു കൊടി വാങ്ങിയതിൽ ഉൾപ്പെടെ ക്രമക്കേടു...