മധ്യപ്രദേശില്‍ കാര്‍ പശുക്കളുമായി കൂട്ടിയിടിച്ച്‌ രണ്ട് ബജ്‌റംഗ്ദള്‍ നേതാക്കള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

റെയ്‌സന്‍ : മധ്യപ്രദേശിലെ റെയ്‌സന്‍ ജില്ലയില്‍ കാര്‍ പശുക്കളുമായി കൂട്ടിയിടിച്ച്‌ രണ്ട് ബജ്‌റംഗ്ദള്‍ നേതാക്കള്‍ മരിച്ചു. ബജ്‌റംഗ് ദള്‍ രാജ്ഗര്‍ ജില്ലാ കോര്‍ഡിനേറ്ററും ഹിന്ദു ജാഗ്രന്‍ മഞ്ച് ജില്ലാ ജനറല്‍ സെക്രട്ടറിയുമാണ് അപകടത്തില്‍ മരിച്ചത്.
പോലിസ് പറയുന്നതനുസരിച്ച്‌ ഇരുവരും രാജ്ഗറില്‍ നിന്ന് ഖുജ്‌നെറിലേക്ക് തങ്ങളുടെ കാറില്‍ യാത്ര ചെയ്യുകയായിരുന്നു. കാറ് വഴിയില്‍ പശുക്കളുമായി കൂട്ടിയിടിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം തൊട്ടടുത്ത കിണറിലേക്ക് വീണു. അതിനിടയില്‍ ഡ്രൈവര്‍ രാഹുല്‍ ജോഷി വാഹനത്തില്‍ നിന്ന് ചാടി രക്ഷപെട്ടിരുന്നു.

കിണറിനുള്ളില്‍ കുടുങ്ങിക്കിടന്ന കാര്‍ നാല് മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. അതിനിടയില്‍ രണ്ട് നേതാക്കളും മരിച്ചിരുന്നു. ക്രയിനും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ചാണ് വാഹനം വീണ്ടെടുത്തത്. ഡ്രൈവര്‍ ജോഷി ഇന്‍ഡോറില്‍ ചികില്‍സയിലാണ്. പരിക്കുകള്‍ ഗുരുതരമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡോളറിന് ഡോളർ എന്ന കണക്കിൽ മറുപടി നൽകും ; യുഎസിൻ്റെ താരിഫ് പ്രഖ്യാപനത്തിനെതിരെ കാനഡ

0
ഒട്ടാവ: അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന്, യുഎസ് ഏർപ്പെടുത്തുന്ന പുതിയ...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 437 വിവാഹങ്ങൾ ; വിപുലമായ ക്രമീകരണങ്ങൾ

0
ഗുരുവായൂർ : ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ 437...

കോടതി നടപടികൾ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ചു ; അഭിഭാഷകന് ഹൈക്കോടതിയുടെ വിലക്ക്

0
കൊച്ചി: കോടതി നടപടികൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ച സംഭവത്തിൽ...

ഐ ഫോൺ വാങ്ങാൻ ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ചു...