Sunday, January 19, 2025 7:13 pm

യുവ സൈനികന്റെ മരണം – തേങ്ങലടക്കാന്‍ കഴിയാതെ കുടുംബവും നാട്ടുകാരും

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: യുവ സൈനികന്റെ മരണത്തില്‍ തേങ്ങലടക്കാന്‍ കഴിയാതെ കുടുംബവും നാട്ടുകാരും . പഠനത്തില്‍ മിടുക്കന്‍, ബി ടെക്കിന് ശേഷം സൈന്യത്തിലെത്തി, എല്ലാം തുറന്നുപറയുന്നവന്‍, എല്ലാവരോടും സൗമ്യനായി പെരുമാറുന്ന പ്രകൃതം. പാലക്കാട് മണ്ണാര്‍ക്കാട് നാട്ടുകല്‍ സ്വദേശി കെ ബിജിത്ത് ജീവനൊടുക്കിയത് കുടുംബത്തിനും നാട്ടുകാര്‍ക്കും ഇതുവരെ ഉള്‍ക്കൊള്ളാനായിട്ടില്ല. രണ്ടര മാസത്തെ അവധിക്ക് ശേഷം കശ്മീരിലെ ക്യാമ്പിലേക്ക് യാത്ര പറഞ്ഞുമടങ്ങിയ സഹോദരന്‍ ഇനി തിരിച്ചുവരില്ലെന്ന യാഥാര്‍ഥ്യത്തോട് പൊരുത്തപ്പെടാനുള്ള ശ്രമത്തിലാണ് മൂത്ത സഹോദരന്‍ ബിപിന്‍ദേവ്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബിജിത്തിനെ കോഴിക്കോട്ടെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇക്കഴിഞ്ഞ 12-നാണ് ബിജിത്ത് ക്യാമ്പിലേക്ക് തിരിച്ചത്. മൂന്ന് സഹപ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നു യാത്ര. ഡല്‍ഹിയിലെത്തിയശേഷം വീട്ടിലേക്ക് വിളിച്ചെന്നും ബിപിന്‍ദേവ് പറയുന്നു. എന്നാല്‍ ബിജിത്ത് ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്തില്ല. ഇത് ശ്രദ്ധയില്‍പെട്ട ഓഫീസര്‍ രാത്രി തന്നെ കുടുംബത്തെ ഇക്കാര്യം അറിയിച്ചു. പിന്നാലെ ബിജിത്തിനെ വിളിച്ച് കാര്യം തിരക്കി. തത്കാലം ക്യാമ്പിലേക്ക് പോകുന്നില്ലെന്നും എല്ലാം വന്നിട്ട് പറയാമെന്നും മറുപടി നല്‍കി ബിജിത്ത് ഫോണ്‍ വെച്ചു. എന്നാല്‍ ഒന്നും പറയാന്‍ നിക്കാതെ ബിജിത്ത് ജീവിതം അവസാനിപ്പിച്ചു. നാട്ടിലോ ക്യാമ്പിലോ ബിജിത്തിന് പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് സഹോദരന്‍ പറയുന്നു. എല്ലാ കാര്യങ്ങളും തുറന്നുപറയുന്ന സ്വഭാവമായതിനാല്‍ എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അറിയുമായിരുന്നുവെന്നും ബിപിന്‍ദേവ് പറഞ്ഞു. ബിജിത്ത് ആത്മഹത്യ ചെയ്യാനുണ്ടായ കാരണമെന്തെന്ന് കണ്ടെത്തണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.

ബിടെക് പൂര്‍ത്തിയായതിന് പിന്നാലെ വണ്ടൂരിലുള്ള മിലിട്ടറി പരിശീലനക്യാമ്പില്‍ ചേര്‍ന്ന് എഴുത്തുപരീക്ഷയും കായികക്ഷമതാപരീക്ഷയും പാസായാണ് ബിജിത്ത് മിലിട്ടറിയില്‍ ചേര്‍ന്നത്. നാടിന് പ്രിയങ്കരനായിരുന്ന സൈനികനെ അവസാനമായി കാണാന്‍ നാട്ടുകാരും സുഹൃത്തുക്കളും അടങ്ങുന്ന വന്‍ ജനക്കൂട്ടം തന്നെ എത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം വെള്ളിയാഴ്ച ഉച്ചയോടെയാണ് നാട്ടുകല്‍ മണലുംപുറത്തെ വീട്ടിലെത്തിച്ചത്. തുടര്‍ന്ന് തള്ളച്ചിറയിലുള്ള സമുദായ ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നശേഷം പരാതി നല്‍കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് കുടുംബത്തിന്റെ തീരുമാനം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കണ്ണൂർ സെൻട്രൽ ജയിൽ നെറ്റ് സീറൊ കാർബൺ പദവിയിലേക്ക്

0
കണ്ണൂർ സെൻട്രൽ ജയിലിനെ ഹരിത - നെറ്റ് . സീറോ കാർബൺ...

പതിനാറുകാരനെ എസ്ഐ ഉള്‍പ്പെടെയുള്ള പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

0
തൃശൂര്‍: പതിനാറുകാരനെ എസ്ഐ ഉള്‍പ്പെടെയുള്ള പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. തൃശൂർ...

റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ബൈക്ക് മോഷണം ; രണ്ടുപേർ പിടിയിൽ

0
ക​ണ്ണ​പു​രം: ക​ണ്ണ​പു​രം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് നി​ർ​ത്തി​യി​ട്ട ബൈ​ക്ക് മോ​ഷ്ടി​ച്ച സം​ഘ​ത്തെ...