ലഹരി ഇടപാട് നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയായ യുവതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ലഹരി ഇടപാട് നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയായ യുവതി പിടിയിൽ. മരുതോങ്കര സ്വദേശി കീർത്തനയാണ് അറസ്റ്റിലായത്. ലഹരി വിൽപനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത് കീർത്തനയാണെന്നാണ് കണ്ടെത്തൽ. കോഴിക്കോട് റൂറൽ കേന്ദ്രീകരിച്ച് എംഡിഎംഎ അടക്കമുള്ള രാസലഹരി വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ കീർത്തന. ലഹരി ആവശ്യമുള്ളവർ കീർത്തനയുടെ ബാങ്ക് അക്കൌണ്ടിലേക്ക് പണം അയക്കും. അക്കൌണ്ടിലേക്ക് പണം എത്തിയെന്ന് ഉറപ്പുവരുത്തിയതിന് ശേഷം സംഘത്തിലെ മറ്റൊരാൾ ലഹരി കൈമാറും. ഇതാണ് രീതി. ലക്ഷങ്ങളുടെ ബാങ്ക് ഇടപാടുകളാണ് കീർത്തനയുടെ ആക്കൌണ്ട് കേന്ദ്രീകരിച്ച് നടന്നതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഓപ്പറേഷൻതൂഫാന്റെ ഭാഗമായി കഴിഞ്ഞ ദിവസം പോലീസ് പട്രോളിങ്നടത്തുന്നതിനിടെ രണ്ട് ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നുമാണ് കീർത്തനയിലേക്ക് അന്വേഷണ സംഘം എത്തിയത്.

വടകര പോലീസിന്റെയും ജില്ലാ പോലീസ് മേധാവിയുടെ ഡാന്‍സാഫ് സ്‌ക്വാഡിന്റെയും സംയുക്ത പരിശോധനയില്‍ പേരാമ്പ്രയിലെ വാടക വീട്ടിൽ വെച്ച് കീർത്തനയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ലഹരി വാങ്ങിയ നൂറ് കണക്കിന് ആളുകൾ കീർത്തനയുടെ അക്കൗണ്ടിലേക്ക് പണം അയച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അക്കൌണ്ട് വിവരങ്ങൾ പരിശോധിച്ച ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കാനാണ് പോലീസ് നീക്കം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...