മന്ത്രവാദത്തെ എതിർത്തതിന് ഭർതൃവീട്ടിൽ യുവതിക്ക് ക്രൂരപീഡനം; കേസെടുത്ത് പനമരം പോലീസ്

For full experience, Download our mobile application:
Get it on Google Play

വയനാട്; മന്ത്രവാദത്തെ എതിർത്തതിന്റെ പേരിൽ ഭർതൃവീട്ടിൽ യുവതി പീഡനത്തിനിരയായ സംഭവത്തിൽ കേസെടുത്ത് വയനാട് പനമരം പോലീസ്. ഭർത്താവും ഭർതൃമാതാവുമടക്കം നാല് പേർക്കെതിരെയാണ് കേസ്. ഭക്ഷണം പോലും നിഷേധിച്ചായിരുന്നു പീഡനമെന്ന് വാളാട് സ്വദേശിയായ യുവതി പറഞ്ഞു. വനിതാ കമ്മീഷനും യുവജനകമ്മീഷനും സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. 9 മാസം മുമ്പായിരുന്നു പനമരം കൂളിവയൽ സ്വദേശിയായ ഇക്ബാലുമായി 19കാരിയുടെ വിവാഹം. ഭർതൃമാതാവ് ആയിഷ വീട്ടിൽ നടത്തുന്ന മന്ത്രാവാദത്തെ എതിർത്തതോടെ പീഡനം തുടങ്ങിയെന്ന് യുവതി പറയുന്നു.

നിലത്ത് ഉരുളുന്നതടക്കമുള്ള വിചിത്ര മന്ത്രവാദരീതികൾക്ക് യുവതി സാക്ഷിയായി. അപരിചിതർക്കൊപ്പം ഇരുന്ന് മന്ത്രവാദത്തിൻറെ ഭാഗമാകാൻ നിർബന്ധിച്ചതോടെ എതിർപ്പ് പ്രകടിപ്പിച്ചു. പിന്നീട് ശാരീരികാതിക്രമം തുടങ്ങിയെന്നും യുവതി പറഞ്ഞു. ഭർത്താവ് ഇക്ബാൽ, ഭർതൃമാതാവ് ആയിഷ, ഭർത്താവിൻറെ സഹോദരി ഷഹർബാൻ, സഹോദരിയുടെ ഭർത്താവ് ഷെമീർ, എന്നിവർക്കെതെരെയാണ് യുവതി പരാതി നൽകിയത്. തനിക്ക് ഭക്ഷണം നിഷേധിക്കുകയും തന്നെ വധിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നും യുവതി വ്യക്തമാക്കി. ഒടുവിൽ വാളാടുള്ള വീട്ടിലേക്ക് രക്ഷപ്പെട്ടെത്തുകയായിരുന്നുവെന്നും പത്തൊമ്പതുകാരി പറഞ്ഞു. സംഭവത്തിൽ 4 പേർക്കെതിരെ പനമരം പോലീസ് കേസെടുത്തിട്ടുണ്ട്. വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തു. യുവജനകമ്മീഷൻ ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന തിരുവനന്തപുരത്തെ ഓണാഘോഷങ്ങൾക്ക് വർണാഭമായ ഘോഷയാത്രയോടെ കൊടിയിറക്കം

0
തിരുവനന്തപുരം: ഓണത്തിന്‍റെ വര്‍ണപ്പകിട്ടും ആഘോഷങ്ങളും തീർത്ത ഉത്സവലഹരിക്ക് ഇന്ന് തലസ്ഥാന നഗരിയിൽ...

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ മറ്റൊരു സ്‌പെയിനാണെന്ന് നടനും ബിജെപി എംപിയുമായ രവി കിഷന്‍

0
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ മറ്റൊരു സ്‌പെയിനാണെന്ന് നടനും ബിജെപി എംപിയുമായ രവി...

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 768 മരണമാണ്...

ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ കോഴിക്കോട്ട് പ്രതിഷേധം

0
കോഴിക്കോട്: ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ കോഴിക്കോട്ട് പ്രതിഷേധം....