മന്ത്രവാദിനി ചമഞ്ഞ് 400 പവനും 20 ലക്ഷം രൂപയും തട്ടിയെടുത്തു ; യുവതിക്ക് ജയില്‍ശിക്ഷ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മന്ത്രവാദിനി ചമഞ്ഞ് യുവതിയില്‍ നിന്ന് 400 പവന്‍ സ്വര്‍ണവും 20 ലക്ഷം രൂപയും തട്ടിയെടുത്ത കേസില്‍ യുവതിയെ രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചു. 10000 രൂപ പിഴയടക്കാനും വിധിച്ചു. കാപ്പാട് പാലോട്ടുകുനി സ്വദേശി റഹ്മത്തിനെയാണ് കൊയിലാണ്ടി ഫ്‌സറ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. വീടുപണി മുടങ്ങിയത് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ യുവതിയില്‍ നിന്ന് 400 പവന്‍ സ്വര്‍ണവും 20 ലക്ഷം രൂപയും തട്ടിയെടുത്തെന്നാണ് പരാതി.

2015ലാണ് സംഭവം. കാപ്പാട് ചെറുപുരയില്‍ ലത്തീഫിന്റെ ഭാര്യ ഷാഹിദയില്‍ നിന്നാണ് ഇവര്‍ പണം തട്ടിയത്. വീടുപണി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രവാദത്തിലൂടെ പരിഹാരം തേടിയാണ് ഷാഹിദ റഹ്മത്തിനെ സമീപിച്ചത്. 2015ലെ സിഐ ആര്‍ ഹരിദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. ചാലില്‍ അശോകന്‍, പിപി മോഹനകൃഷ്ണന്‍, പി പ്രദീപന്‍, എംപി ശ്യാം, സന്തോഷ് മമ്പാട്ട്, ടി സിനി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഇവര്‍ മന്ത്രവാദത്തിനെന്ന് പറഞ്ഞ് നിരവധി പേരില്‍ നിന്ന് പണവും സ്വര്‍ണവും മോഷ്ടിച്ചതായി ആരോപണമുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...