യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി ; പ്രതികൾ വിമാനത്താവളത്തിൽ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

നെടുമ്പാശേരി : സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും സ്വകാര്യ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ രണ്ടു പ്രതികൾ ഒരേ വിമാനത്തിൽ വിദേശത്തു നിന്ന് മടങ്ങിയെത്തിയപ്പോൾ വിമാനത്താവളത്തിൽ ഇമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായി. ഇന്നലെ സ്പൈസ് ജെറ്റ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ തൃശൂർ സ്വദേശികളായ പള്ളിക്കൽ അജാസ് മുഹമ്മദ് (25), തലപ്പള്ളി മുഹമ്മദ് നിയാസ് (26) എന്നിവരാണ് പിടിയിലായത്.

കേസിലെ പ്രധാന പ്രതി പിടിയിലാകാനുണ്ട്. പിടിയിലാകാനുള്ള പ്രതി യുവതിയുമായി അടുപ്പത്തിലാവുകയും വിവാഹം കഴിക്കാമെന്ന് ഉറപ്പു നൽകി ഇവരുടെ ഒന്നരപ്പവന്റെ മാല വാങ്ങി പണയം വയ്ക്കുകയും ചെയ്തിരുന്നു. 2018 മുതൽ വിവിധ ഹോട്ടലുകളിലെത്തിച്ചു പീഡനത്തിനിരയാക്കുകയും ചെയ്തു. ഈ ദൃശ്യങ്ങൾ പകർത്തി മറ്റു രണ്ടു പ്രതികൾക്കും കൈമാറി. ഇവർ ലൈംഗിക താൽപര്യത്തോടെ സമീപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണു യുവതി പരാതി നൽകിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നര മാസമായി ആശുപത്രി മോർച്ചറിയിൽ ; അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം ; അടക്കാൻ...

0
കണ്ണൂർ: കണ്ണൂരിൽ അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. മധ്യവയസ്കന്‍റെ മൃതദേഹം ഒന്നര...

ഓണക്കാലത്ത് കേരളത്തിലെ മദ്യവിൽപനയിൽ വൻ വർധനവ്

0
തിരുവനന്തപുരം : ഓണക്കാലത്ത് കേരളത്തിൽ മദ്യവിൽപനയിൽ വൻ വർധന. ഉത്രാടം വരെയുള്ള...

പാലക്കാട് ഡിവിഷന്‍ വിഭജന ചർച്ചകൾക്ക് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വെട്ടിമുറിക്കാന്‍ കേന്ദ്രം

0
തിരുവനന്തപുരം: പാലക്കാട് ഡിവിഷന്‍ വിഭജന ചർച്ചകൾക്ക് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വെട്ടിമുറിക്കാന്‍...

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

0
ഇടുക്കി : ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു....