ഭർതൃ പിതാവിന്റെ പീഡന ശ്രമത്തെ തുടർന്ന് വീട് വിട്ടിറങ്ങിയ യുവതി വിഷം കഴിച്ച നിലയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഭർതൃ പിതാവിന്റെ പീഡന ശ്രമത്തെ തുടർന്ന് വീട് വിട്ടിറങ്ങിയ യുവതി വിഷം കഴിച്ച നിലയിൽ. കോഴിക്കോട് കുറ്റ്യാടി ചെറുകുന്ന് സ്വദേശിനിയായ ഇരുപത്തിയേഴുകാരിയാണ് തലശ്ശേരി കോടതി പരിസരത്തെ ബീച്ചിലെത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലുള്ള യുവതി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഭർതൃ പിതാവിനെതിരെ കുറ്റ്യാടി പോലീസ് പീഡന ശ്രമത്തിന് കേസെടുത്തു.

ഭർത്താവിന്റെ 60 കാരനായ പിതാവ് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ഇതിനെ തുടർന്ന് മൂന്ന് മക്കളെയും കൂട്ടി യുവതി കഴിഞ്ഞ ബുധനാഴ്ച വീട് വിട്ട് ഇറങ്ങി. തലശ്ശേരി കോടതി പരിസരത്തെ ബീച്ചിലെത്തി വിഷം കഴിക്കുകയായിരുന്നു. ഒൻപതും ആറും നാലും വയസുളള മക്കൾ ഒപ്പമുണ്ടായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് യുവതി.

ഒൻപത് വർഷം മുൻപാണ് യുവതിയുടെ വിവാഹം നടന്നത്. കുടുംബ പ്രശ്നത്തെ തുടർന്ന് സ്വന്തം വീട്ടിൽ വന്നു നിന്ന യുവതി കഴിഞ്ഞ ഏപ്രിൽ മാസമാണ് ഭർത്താവിൻ്റെ വീട്ടിലേക്ക് തിരികെ പോയത്. സംഭവത്തിൽ കുറ്റ്യാടി പോലീസ് മൊഴി രേഖപ്പെടുത്തി. പിതാവിനെതിരെ പീഡന ശ്രമത്തിന് കേസെടുത്തു. വനിതാ കമ്മിഷനും കുടുംബം പരാതി നൽകിയിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബിജെപിക്കെതിരെയുള്ള പോരാട്ടം പിണറായി വിജയനിൽ നിന്ന് പഠിക്കാൻ ഉദ്ദേശിക്കുന്നില്ല : മന്ത്രി എൻ. ഷംസുദ്ദീൻ

0
തിരുവനന്തപുരം: ബിജെപിക്കെതിരെയുള്ള പോരാട്ടം പിണറായി വിജയനിൽ നിന്ന് പഠിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി...

പൊന്മുടിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം

0
തിരുവനന്തപുരം: പൊന്മുടിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ആക്രമണത്തിൽ നിന്ന് അച്ഛനും...

മെഡിക്കൽ സ്റ്റോറുകൾക്ക് രമേശ് ചെന്നിത്തലയുടെ മുന്നറിയിപ്പ് ; കുറിപ്പടിയില്ലാതെ വേദന സംഹാരികളോ സിറിഞ്ചോ നൽകരുത്

0
കൊച്ചി: മരുന്ന് കുറിപ്പടി ഇല്ലാതെ സിറിഞ്ചും വേദനസംഹാരികളും നൽകരുതെന്ന് ആഭ്യന്തര മന്ത്രി...

ഗുരുമന്ദിരത്തിലെ വഞ്ചി മോഷണം : പ്രതിയെ റാന്നി പോലീസ് പിടികൂടി

0
റാന്നി : ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് വഞ്ചികളും ഓട്ടുപാത്രങ്ങളും മോഷ്ടിക്കുന്ന പ്രതിയെ പോലീസ്...