കോണ്‍ഗ്രസിലെയും ലീഗിലെയും അസംതൃപ്തര്‍ ഇടതുപക്ഷത്തേക്കുവരും ; മന്ത്രി മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോണ്‍ഗ്രസിലെയും മുസ്ലീം ലീഗിലെയും അസംതൃപ്തര്‍ വൈകാതെ ഇടതുപക്ഷത്തേക്ക് വരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്‌. മതനിരപേക്ഷ മനസ്സുള്ളവരൊന്നും യുഡിഎഫില്‍ തൃപ്തരല്ലെന്നും കോണ്‍ഗ്രസിന് മൃദുഹിന്ദുത്വ സമീപനമാണെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തില്‍ യുഡിഎഫ് ബിജെപിയുടെ ബി ടീമായി പ്രവര്‍ത്തിക്കുകയാണ്. യുഡിഎഫിനകത്ത് മതനിരപേക്ഷ മനസ്സുള്ളവര്‍ തൃപ്തരല്ല.

ദേശീയാടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് എടുക്കുന്ന നിലപാടിന് വിരുദ്ധമായി ഇവിടെ ബിജെപി ആഗ്രഹിക്കുന്നത് പോലുള്ള മുദ്രാവാക്യങ്ങള്‍ക്ക് സിന്ദാബാന്ദ് വിളിച്ചു പോരുന്നവരണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍. ആര്‍എസ്‌എസ് ശാഖയ്ക്ക് കാവല്‍ നിന്നിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് പറയുന്നു. ബിജെപിക്കും കോണ്‍ഗ്രസിനും ഒരു പ്രസിഡന്റ് മതി എന്ന നിലയാണ്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ട് ചെയ്തവര്‍ അതൃപ്തരാണ്. രാജ്യത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ കോണ്‍ഗ്രസിന് മൗനമാണ്.

കോണ്‍ഗ്രസിന് മൃദുഹിന്ദുത്വ സമീപനമാണ്. അവരുടെ നിലപാടുകളും അത്തരത്തിലുള്ളതാണ്. ഇതില്‍ കോണ്‍ഗ്രസിലും ലീഗിലും ഉള്ളവര്‍ക്ക് കടുത്ത അസംതൃപ്തിയുണ്ട്. അവര്‍ വൈകാതെ ഇടതുപക്ഷത്തെത്തും. ഇത് സ്വഭാവികമായി സംഭവിക്കാനിരിക്കുന്ന കാര്യമാണ്. രാമക്ഷേത്ര നിര്‍മാണത്തിന് വെള്ളി ഇഷ്ടിക അയച്ചുകൊടുക്കാനുള്ള തിരക്കിലായിരുന്നു കോണ്‍ഗ്രസ് നേതാക്കളും പല സംസ്ഥാന ഘടകങ്ങളും. കശ്മീര്‍, ബീഫ് വിഷയങ്ങളില്‍, പാര്‍ലമെന്റില്‍ നിന്ന് അവര്‍ ഒളിച്ചോടി. ഹിമാചലില്‍ ജയിച്ച കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഒളിവില്‍ പോയി. അവര്‍ക്ക് സംരക്ഷണം ഒരുക്കേണ്ട ഗതികേടിലാണ് നേതൃത്വം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയമലംഘനത്തിന് കര്‍ശന നടപടി സ്വീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ്

0
പത്തനംതിട്ട: ജില്ലയില്‍ നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട...

തുടർചികിത്സക്ക് പണമില്ലാത്ത പ്രവാസിക്ക് സ്വാന്തനമേകി അബിൻ വർക്കി എംഎൽഎ

0
പത്തനംതിട്ട : ശ്വാസകോശ സംബന്ധമായ അസുഖംമൂലം കിടപ്പിലായി സാമ്പത്തിക പ്രതിസന്ധി മൂലം...

അന്യസംസ്ഥാനകവർച്ചാ സംഘത്തിലെ മൂന്നാമനെ കമ്പത്തെ ഒളിത്താവളത്തിൽ നിന്ന് പിടികൂടി

0
എനാത്ത് : മോഷണങ്ങളുടെ സൂത്രധാരനായ മൂന്നാമൻ തമിഴ്നാട് തേനി ജില്ലയിൽ ഗൂഡല്ലൂർ സൗത്ത്...

ലഹരിക്കെതിരെ ഗോൾ വർഷവുമായി ഓമല്ലൂര്‍ ആര്യഭാരതി ഹൈസ്കൂള്‍

0
ഓമല്ലൂര്‍ : ലഹരിവിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിലെ കുട്ടികൾ...