മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ടൗട്ടിന്റെ പശ്ചാത്തലത്തില്‍ നൃത്തം ചെയ്ത് റീല്‍ ചിത്രീകരിച്ച യുവതിക്കെതിരെ വ്യാപക വിമർശനം. പ്രധാനമന്ത്രിയുടെ കട്ടൗട്ടിനെ പശ്ചാത്തലമാക്കി അശ്ലീലമായ രീതിയില്‍ വീഡിയോ ചിത്രീകരിച്ചെന്ന് ആരോപിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. ‘ആജാ സാജന്‍ ആജ’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തില്‍ യുവതി നൃത്തം ചെയ്യുന്നതാണ് വിഡിയോയിൽ ഉള്ളത്. പാട്ടിനൊപ്പം, യുവതി പ്രധാനമന്ത്രിയുടെ കട്ടൗട്ടിന്റെ സമീപത്തേക്ക് എത്തി അതിനെ ചേര്‍ത്ത് പിടിക്കുന്നതും പിന്നാലെ അശ്ലീലമായ ചില ചുവടുകള്‍ വെയ്ക്കുന്നു എന്നുമാണ് സോഷ്യല്‍മീഡിയയിലെ ബിജെപി പ്രവര്‍ത്തകർ ആരോപണം ഉയർത്തുന്നത്.
ഏകദേശം 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വീഡിയോ ചിത്രീകരിച്ച രീതിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. വ്യൂസിനും ലൈക്കിനും വേണ്ടി പ്രമുഖ വ്യക്തികളുടെ കട്ടൗട്ടിനൊപ്പം മോശമായ രീതിയില്‍ നൃത്തം ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് മോദിയെന്നും ആ വ്യക്തിയോട് ബഹുമാനം ഉണ്ടായിരിക്കണമെന്നും പ്രവർത്തകർ പറയുന്നു.