കർഫ്യൂ ലഘൂകരിക്കണം ; ആവശ്യവുമായി മുസ്‌ലിം സംഘടനാ നേതാക്കൾ ഹൽദ്വാനിയിൽ

For full experience, Download our mobile application:
Get it on Google Play

ഡൽഹി : പള്ളിയും മദ്രസയും പൊളിച്ചതിനെ തുടർന്ന് സംഘർഷം പൊട്ടിപ്പുറപ്പെട്ട ഹൽദ്വാനിയിൽ മുസ്‌ലിം സംഘടനകളുടെ സംയുക്ത പ്രതിസംഘം എത്തി. ജമാഅത്തെ ഇസ്‌ലാമി, ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് എന്നീ സംഘടനകളുടെ നേതാക്കളാണ് സംഘർഷബാധിത പ്രദേശങ്ങളിലെ യാഥാർഥ്യങ്ങൾ നേരിട്ട് കണ്ടു മനസ്സിലാക്കുന്നതിനായി എത്തിയത്. ജമാഅത്തെ ഇസ്‌ലാമി വൈസ് പ്രസിഡന്റ് മാലിക് മുഅ്തസിം ഖാൻ, ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് ജനറൽ സെക്രട്ടറി മൗലാനാ ഹക്കീമുദ്ദീൻ ഖാസിമി, ജമാഅത്തെ ഇസ്‌ലാമി ജനറൽ സെക്രട്ടറി മൗലാന ഷാഫി മദനി, മൗലാനാ ഗയ്യൂർ ഖാസിമി, ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് സെക്രട്ടറി ലയീഖ് അഹമ്മദ് ഖാൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

ആരാധനാലയങ്ങൾ പൊളിച്ചുനീക്കുന്നതിൽ ഭരണകൂടം സ്വീകരിച്ച ദീർഘവീക്ഷണമില്ലാത്ത നടപടികളാണ് പ്രശ്‌നത്തിന് കാരണമെന്ന് നേതാക്കൾ വ്യക്തമാക്കി. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമായി കൂടിക്കാഴ്ച നടത്തിയ നേതാക്കൾ മുസ്‌ലിം യുവാക്കൾക്കെതിരായ അന്യായമായ അറസ്റ്റും നിയമനടപടികളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പയ്യോളി സ്വദേശിയായ ഗര്‍ഭിണി ചികില്‍സയിലിരിക്കെ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണം

0
കോഴിക്കോട്: പയ്യോളി സ്വദേശിയായ ഗര്‍ഭിണി ചികില്‍സയിലിരിക്കെ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര...

ഡൽഹിയിൽ അടുത്ത ഒരാഴ്ച കൂടി മഴയ്ക്ക് സാധ്യത ; യെല്ലോ അലർട്ട്

0
ഡൽഹി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന മഴയിൽ നിന്ന് ഡൽഹിക്ക് ഉടൻ...

ടി ജി മോഹൻദാസിനെ കസ്റ്റഡിയിൽ എടുത്തത് ജാമ്യമില്ലാ വകുപ്പ് ഉൾപ്പെടെ ചുമത്തി ; ഇന്ന്...

0
കൊച്ചി: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് കേസിൽ കസ്റ്റഡിയിലായ...

ആനക്കൊമ്പ് കടത്ത് സംഘത്തിലെ ആറു പേര്‍ കോഴിക്കോട് കക്കോടിയില്‍ വനം വകുപ്പിന്റെ പിടിയില്‍

0
കോഴിക്കോട്: കേരളത്തിലെ പ്രധാനപ്പെട്ട ആനക്കൊമ്പ് കടത്ത് സംഘത്തിലെ ആറു പേര്‍ കോഴിക്കോട്...