വീണാ വിജയന് ഇന്ന് നിർണായകം ; എക്സാലോജിക് ഹർജി കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനി നൽകിയ ഹർജി ഇന്ന് കർണാടക ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് നാഗപ്രസന്നയുടെ ബഞ്ചാണ് ഹർജി പരിഗണിക്കുക. എസ്എഫ്ഐഒ ഡയറക്ടർക്ക് വേണ്ടി ഹാജരാകുന്നത് കർണാടകയുടെ അഡീഷണൽ സോളിസിറ്റർ ജനറൽ എഎസ്‍ജി കുളൂർ അരവിന്ദ് കാമത്ത് ആണ്. കർണാടക ഹൈക്കോടതിയിൽ ജസ്റ്റിസ് നാഗപ്രസന്നയുടെ ബഞ്ചിൽ ഉച്ചയോടെ കേസ് പരിഗണനയ്ക്ക് വരും.

കേസ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് കൈമാറിക്കൊണ്ടുള്ള കേന്ദ്ര കോ‍ർപ്പറേറ്റ് കാര്യമന്ത്രാലയത്തിന്‍റെ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കമ്പനി കാര്യനിയമത്തിലെ ചട്ടം 210 പ്രകാരം ആദ്യം റജിസ്ട്രാർ ഓഫ് കമ്പനീസിന്‍റെ നേതൃത്വത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയും അത് നിലനിൽക്കേ തന്നെ ചട്ടം 212 പ്രകാരം സ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തത് നിയമപ്രകാരമല്ലെന്ന് കമ്പനി വാദിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ മാസപ്പടി വിവാദം സംസ്ഥാനസർക്കാരിനെയും സിപിഎമ്മിനെയും വെട്ടിലാക്കുന്ന സാഹചര്യത്തിലാണ് നിർണായകമായ ഹർജി കർണാടക ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തമിഴ്നാട്ടിൽ നീറ്റ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു

0
കോയമ്പത്തൂ‍ർ: തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നീറ്റ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു. കോവൈപുതുരിലെ പാർക്ക്...

എസ്‌പിയിൽ പിളർപ്പില്ല : ബിജെപിയുടെ അവകാശവാദം തള്ളി അഖിലേഷ് യാദവ്

0
ലഖ്‌നൗ: സമാജ്‌വാദി പാർട്ടിയിൽ (എസ്‌പി) വലിയൊരു പിളർപ്പ് ഉണ്ടാകാൻ പോകുകയാണെന്ന ഉത്തർപ്രദേശ്...

ഭാര്യവീട്ടിലേക്ക് ആളെ വിട്ട് ഭാര്യയെ ഭീഷണിപ്പെടുത്തി : തൃശ്ശൂർ ബിജെപി ജില്ലാ പ്രസിഡൻ്റിനെതിരെ വീണ്ടും...

0
തൃശൂർ: ഗാർഹിക പീഡന പരാതി നൽകിയ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തിയ...

ഷിഗെല്ല : ഐസ് ഫാക്ടറികളിൽ പ്രത്യേക പരിശോധന വേണമെന്ന് ആരോഗ്യ വിദഗ്ധർ ; കഴിഞ്ഞ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല കേസുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന്...