Tuesday, December 31, 2024 8:26 pm

വീട് നന്നാക്കാന്‍ സഹായം ലഭിച്ചില്ല ; കേന്ദ്രമന്ത്രിയുടെ വീടിനുമുന്നിലെത്തി വിഷം കഴിച്ച് യുവതി ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : വീട് നന്നാക്കാന്‍ ധനസഹായം ലഭിക്കാത്തതില്‍ മനംനൊന്ത് കേന്ദ്രമന്ത്രിയുടെ വീടിനുമുന്നിലെത്തി വിഷം കഴിച്ച യുവതി മരിച്ചു. കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിയുടെ ഹുബ്ബള്ളിയിലെ വീടിനു മുമ്പിലെത്തി വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച ശ്രീദേവി വീരപ്പ കമ്മാർ (31) ആണ് ചികിത്സയ്ക്കിടെ മരിച്ചത്.

ധാർവാർ താലൂക്കിലുള്ള ഗരഗ് ഗ്രാമത്തില്‍ താമസിക്കുന്ന ശ്രീദേവി രണ്ട് ദിവസം മുമ്പേയാണ് കേന്ദ്രമന്ത്രിയുടെ വസതിക്ക് മുന്നിലെത്തി വിഷം കഴിച്ചത്. കഴിഞ്ഞ തവണത്തെ പ്രകൃതിക്ഷോഭത്തിൽ തകർന്ന വീട് പുനർനിർമിക്കാൻ സഹായം തേടിയാണ് സ്ഥലം എം.പി.  കൂടിയായ പ്രഹ്ലാദ് ജോഷിയുടെ വീട്ടിലെത്തിയത്. മന്ത്രിയെ കാണാൻ  പലതവണ ശ്രമിച്ചിട്ടും സാധിച്ചിരുന്നില്ല.

വീട് നിർമ്മാണത്തിന് സഹായം ലഭിക്കാതെ വന്നതോടെ ശ്രീദേവി മന്ത്രിയുടെ വീടിന് മുന്നിലെത്തി ജീവനൊടുക്കുകയായിരുന്നു. സഹായധനം ലഭിക്കാത്ത് കൊണ്ടാണ് ജീവനൊടുക്കുന്നതെന്ന്  വ്യക്തമാക്കി ഇവർ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ചിരുന്നു. കഴിഞ്ഞ വർഷമാണ് പ്രകൃതിക്ഷോഭത്തില്‍ ഇവരുടെ വീട് തകർന്നത്. ഇതിന് നഷ്ടപരിഹാരമായി അന്ന് 50,000 രൂപ ലഭിച്ചിരുന്നു. പക്ഷേ വീട് നന്നാക്കാൻ ഈ തുക പര്യാപ്തമല്ലെന്ന് പറഞ്ഞാണ് ശ്രദേവീ മന്ത്രിയെ കാണാനെത്തിയത്..

പ്രഹ്ലാദ് ജോഷിയെ നേരിൽ കാണാൻ ശ്രമിച്ചിട്ട് അവസരം ലഭിച്ചുമില്ല. മന്ത്രിയെ കാണാനായി ഇവർ ഡൽഹിയിൽവരെ പോയിരുന്നു. പാർലമെന്റ് യോഗം നടക്കുന്ന സമയത്തായിരുന്നു ഇത്. അതിനാൽ കാണാനായില്ല. ചൊവ്വാഴ്ചയാണ് ഇവർ മന്ത്രിയുടെ വീടിനു മുമ്പിലെത്തി വിഷം കഴിച്ചത്. ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയിൽ വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വെട്ടൂരിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിലെ നാലു പേർകൂടി പിടിയിൽ

0
വ​ർ​ക്ക​ല: വെ​ട്ടൂ​രി​ൽ ഗൃ​ഹ​നാ​ഥ​നെ കൊ​ല​പ്പെ​ടു​ത്തി​യ അ​ഞ്ചം​ഗ സം​ഘ​ത്തി​ലെ നാ​ലു പേ​ർ കൂ​ടി...

ന്യൂ ഇയർ ആഘോഷ പരിപാടികൾ നടക്കും ; കോഴിക്കോട് കോർപറേഷന്റെ സ്റ്റോപ് മെമ്മോയ്ക്ക് ഹൈക്കോടതിയുടെ...

0
കോഴിക്കോട് : ജില്ലാ കോർപറേഷൻ അനുമതി നിഷേധിച്ച കാലിക്കറ്റ് ട്രേഡ് സെന്ററിലെ...

കാൻസർ, പ്രമേഹ പ്രതിരോധത്തിനുള്ള വ്യാജ മരുന്നുകൾ പിടിച്ചെടുത്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

0
കൊൽക്കത്ത : കൊൽക്കത്തയിലെ വ്യാപാര സ്ഥാപനത്തിൽനിന്ന് കാൻസർ, പ്രമേഹ പ്രതിരോധത്തിനുള്ള വ്യാജ...

ജില്ലാ മെഡിക്കൽ ഓഫീസ് ടീം ഓതറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തന മേഖലകൾ സന്ദർശിച്ചു

0
ഇരവിപേരൂർ: പഞ്ചായത്തിലെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും നിർദ്ദേശങ്ങൾ നല്കുന്നതിനും ജില്ലാ...