മോഡലിങ്ങിന് അവസരം തേടി നാടുവിട്ട യുവതികൾ ബെംഗളൂരുവിൽ ; കൊണ്ടുപോയവരെ കുറിച്ച് അന്വേഷണം

For full experience, Download our mobile application:
Get it on Google Play

കൊട്ടിയം : ശനിയാഴ്ച കൊല്ലത്തെ സ്വകാര്യ ഫാഷൻ ഡിസൈനിങ് സ്ഥാപനത്തിൽ നിന്നു കാണാതായ യുവതികളെ ബെംഗളൂരുവിൽ കണ്ടെത്തി. ഇന്നലെ വൈകിട്ട് 4 നാണ് ഇരുവരെയും കണ്ടെത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കൊട്ടിയം ഇൻസ്പെക്ടർ എം.സി ജിംസ്റ്റൽ പറഞ്ഞു.

ഫോട്ടോഷൂട്ടുമായി ബന്ധപ്പെട്ടവരുമായുള്ള പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ മോഡലിങ് രംഗത്ത് അവസരം തേടി ബെംഗളൂരുവിൽ എത്തിയതെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലിൽ മനസ്സിലായത്. ഇവരെ കൊണ്ടു പോയവരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. യുവതികളുമായി പോലീസ് സംഘം നാട്ടിലേക്കു തിരിച്ചിട്ടുണ്ട്. നാട്ടിലെത്തിയ ശേഷം കൂടുതൽ ചോദ്യം ചെയ്യുമെന്നു പോലീസ് പറഞ്ഞു. കുണ്ടറ പെരുമ്പുഴ സ്വദേശിയായ ഇരുപത്തൊന്നുകാരിയെയും ഉമയനല്ലൂർ വാഴപ്പള്ളി സ്വദേശിയായ പതിനെട്ടുകാരിയെയുമാണ് ശനിയാഴ്ച വൈകിട്ടു മുതൽ കാണാതായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....