18കാരനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവം ; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : 18കാരനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. രോഹന്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. നോര്‍ത്ത് ഡല്‍ഹിയിലെ ബുരാരിയിലാണ് ദാരുണ സംഭവം നടന്നത്. 10 ലക്ഷം രൂപ മോചനദ്രവ്യത്തിനായാണ് പ്രതികള്‍ കൗമാരക്കാരനെ തട്ടിക്കൊണ്ട് പോയതെന്ന് പോലീസ് പറഞ്ഞു. ബോളിവുഡ് ചിത്രമായ അപഹരനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പ്രതികള്‍ കൃത്യം ആസൂത്രണം ചെയ്തത്. ബുരാരിയിലെ മുറിയില്‍ നിന്നും പോലീസ് മൃതദേഹം കണ്ടെത്തി.

ഷോറൂമിലെ ജീവനക്കാരനായ പ്രതി ​ഗോപാലും രോഹനും സുഹൃത്തുക്കളായിരുന്നു. ബര്‍ത്ത്ഡേ പാര്‍ട്ടിക്കെന്ന വ്യാജേനയാണ് രോഹനെ പ്രതി വീട്ടില്‍ നിന്നും കൊണ്ടുപോയത്. പിന്നീട് കൂട്ടാളികളുടെ സഹായത്തോടെ ബുരാരിയിലെ മുറിയിലെത്തിച്ച ശേഷം കഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം മുറിയില്‍ ഉപേക്ഷിച്ച്‌ കടന്നു കളഞ്ഞ പ്രതികള്‍ പിറ്റേദിവസം രോഹന്‍റെ കുടുംബത്തെ വിളിച്ച്‌ മോചനദ്രവ്യം ആവശ്യപ്പെടാന്‍ പദ്ധതിയിട്ടു.

പതിവു പോലെ ജോലിക്ക് പോകുന്നതിനിടെ രോഹന്റെ കുടുംബം പോലീസിനെ സമീപിച്ച വിവരം ​ഗോപാല്‍ അറിഞ്ഞു. സുഹൃത്ത് ഗോപാലിനൊപ്പം പിറന്നാളാഘോഷത്തിന് പോയ രോഹന്‍ തിരിച്ചെത്തിയില്ലെന്ന് പിതാവ് പോലീസില്‍ പരാതി നല്‍കി. ഇതോടെ പ്രതികള്‍ രോഹന്റെ മൊബൈല്‍ ഫോണ്‍ യു.പിയിലേക്ക് കടത്തുകയും ലോക്കേഷന്‍ തുടര്‍ച്ചയായി മാറ്റുകയും ചെയ്തു. അവാസനം ​ഗോപാലിനെ ബുരാരിയില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ

0
ചെന്നൈ: തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ. ലഹരി വരുന്നത്...

തിരുവല്ലയില്‍ മഹാലക്ഷ്മി സില്‍ക്സിന്റെ വഴിതടയല്‍ : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെ ഗതാഗതക്കുരുക്ക് രൂക്ഷം...

0
തിരുവല്ല : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെയുള്ള റോഡില്‍ ഗാതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടും തിരക്ക്...

ബോഡി ബിൽഡരുടെ നിയമനം: സർക്കാർ ഹൈക്കോടതിയിൽ

0
കൊച്ചി: ബോഡി ബിൽഡർമാരായ ഷിനു ചൊവ്വ, ചിത്തരെഷ് നടേഷ് എന്നിവരെ...

കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ പ്രവർത്തകരെ റിമാന്‍ഡ് ചെയ്തു

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ...