പാര്‍ട്ടി മാറിയ വൈരാഗ്യത്തില്‍ യുവാക്കളെ മര്‍ദ്ദിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ; ദൃശ്യങ്ങള്‍ പുറത്ത്‌

For full experience, Download our mobile application:
Get it on Google Play

പീരുമേട് : പാര്‍ട്ടി മാറിയതിന്‍റെ വൈരാഗ്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് അംഗങ്ങളെ തല്ലിച്ചതച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. ഏലപ്പാറ ടൗണില്‍ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു ആക്രമണം. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവവുമായി ബന്ധപ്പെട്ട് സിനാന്‍, സെബാദ്, നൗഫല്‍ എന്നിവര്‍ക്കെതിരേ പീരുമേട് പോലീസ് കേസെടുത്തു. ഇവര്‍ ഒളിവിലാണ്. എസ്.എഫ്.ഐയിലും ഡിവൈഎഫ്ഐയിലും പ്രവര്‍ത്തിച്ചിരുന്ന യുവാക്കള്‍ അടുത്തിടെ യൂത്ത് കോണ്‍ഗ്രസിലേക്ക് മാറിയിരുന്നു.

ഇതിന്‍റെ വൈരാഗ്യമാണ് ആറിനു രാത്രി ഒന്‍പതോടെ ആക്രമണത്തില്‍ കലാശിച്ചത്.മര്‍ദനമേറ്റ മൂന്നു യുവാക്കള്‍ ഏലപ്പാറയിലെ എ.ടി.എമ്മില്‍ എത്തിയതായിരുന്നു. ഇവരെ മുപ്പതോളം ഡിവൈഎഫ്ഐ. പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. കമ്പിയും പട്ടികയും ഉപയോഗിച്ചായിരുന്നു ആക്രമണം. ടൗണില്‍ ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് അക്രമിസംഘം മടങ്ങിയത്. തുടര്‍ന്നു തെളിവു നശിപ്പിക്കാന്‍ പ്രദേശത്തെ സി.സി. ടിവി ദൃശ്യങ്ങള്‍ നശിപ്പിക്കാനും ശ്രമം നടന്നു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാറിൽ അടുത്തിരുന്നയാൾ മദ്യം ചോദിച്ചു ; തരില്ലെന്ന് പറഞ്ഞ 50 കാരനെ ഹെൽമറ്റ് കൊണ്ട്...

0
കൊച്ചി: മദ്യം ആവശ്യപ്പെട്ടിട്ട് നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ അൻപതുകാരനെ ഹെൽമറ്റ് കൊണ്ട്...

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...