കണ്ണൂര്‍ : ജമ്മു കാഷ്മീരില്‍ നിന്നുള്ള മുതിര്‍ന്ന സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിക്ക് കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. അദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരോഗ്യനില തൃപ്തികരമാണെന്നാണ് പ്രാഥമിക നിഗമനം. നായനാര്‍ നഗറില്‍ പാര്‍ട്ടി കോണ്‍ഗ്രസ് പുരോഗമിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് തളര്‍ച്ച നോന്നിയത്. പ്രമേഹ ബാധിതനായ അദ്ദേഹത്തിന്റെ പ്രമേഹ നില ഉയര്‍ന്നതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമായത്. നാല് തവണ ജമ്മു കാഷ്മീരില്‍ നിന്നും എല്‍എയായി വിജയിച്ചിട്ടുണ്ട്.
പാർട്ടി കോണ്‍ഗ്രസിനിടെ സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിക്ക് ദേഹാസ്വാസ്ഥ്യം ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
RECENT NEWS
Advertisment