മലപ്പുറത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : മുരിക്കാശ്ശേരി രാജഗിരിയിൽനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. ഇ കൊമേഴ്സ് സ്ഥാപനത്തിലെ ട്രെയിനർ ജയചന്ദ്രനെയാണ് അജ്ഞാതൻ തട്ടിക്കൊണ്ടുപോയത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ജയചന്ദ്രനും മറ്റു രണ്ടുപേരും മുരിക്കാശ്ശേരിയിൽനിന്ന് മടങ്ങുംവഴിയാണ് ഇന്നോവയിൽ എത്തിയ സംഘം ജയചന്ദ്രനെ തട്ടിക്കൊണ്ടുപോയത്. കൂടെ ഉണ്ടായിരുന്നവരാണ് പോലീസിൽ പരാതി നൽകിയത്. മലപ്പുറം സ്വദേശികളായ അഞ്ചുപേരടങ്ങുന്ന സംഘം മുരിക്കാശ്ശേരി രാജഗിരിയിൽ താമസിച്ചുവരികയായിരുന്നു.

ഇ കൊമേഴ്സ് സ്ഥാപനത്തിന്റെ ട്രെയിനിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തുവരികയായിരുന്നു ഇവർ. ബെംഗളൂരുവിലായിരുന്നു ജയചന്ദ്രന്റെ സ്ഥിരതാമസം. അവിടെവെച്ച് സാമ്പത്തിക തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്ലീഡർ പട്ടികയിലെ സിപിഐ അംഗത്തിന്റ രാജി ചോദിച്ചുവാങ്ങി പാർട്ടി ; പ്ലീഡർ സ്ഥാനം ഏറ്റെടുക്കില്ലെന്ന്...

0
തിരുവനന്തപുരം: പ്ലീഡർ പട്ടികയിലെ സിപിഐ അംഗത്തിന്റ രാജി ചോദിച്ചുവാങ്ങി പാർട്ടി. തൃപ്പൂണിത്തുറ ലോക്കൽ...

അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക വെട്ടിച്ചുവെന്ന ആരോപണം : അന്വേഷണത്തിന് എസ്ഐടിയെ രൂപീകരിച്ച് സർക്കാർ

0
ലക്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തിരിമറി ആരോപണം അന്വേഷിക്കാൻ ഉത്തർ പ്രദേശ്...

ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്തുനിന്ന് മാറ്റി നിർത്തിയെന്ന്...

0
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം...

കടയുടമയെയും മകനെയും തലയ്ക്ക് കല്ല് കൊണ്ടിടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ പിടിയിലായി

0
കൊച്ചി : പെരുമ്പാവൂരിൽ പി പി റോഡ് ഭാഗത്തുള്ള കടയുടമയെയും മകനെയും തലയ്ക്ക്...