ഡല്‍ഹി : ആരോഗ്യ പ്രവര്‍ത്തകരെന്ന വ്യാജേന വനിതകളെ വിട്ട് ഭാര്യയുടെ കാമുകനെയും കുടുംബത്തെയും അപായപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഹോംഗാര്‍ഡുമായി ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് 42 കാരനായ പ്രദീപാണ് പ്രതികാരം ചെയ്യാന്‍ തുനിഞ്ഞത്.
ഇതിനായി അയാള്‍ നിയോഗിച്ചത് രണ്ട് വനിതകളെയാണ്. കോവിഡ് പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെന്ന് പരിചയപ്പെടുത്തി ഹോംഗാര്‍ഡിന്റെ വടക്കന്‍ ഡല്‍ഹിയിലെ വീട്ടിലെത്തുകയായിരുന്നു സ്ത്രീകള്‍. ശേഷം കോവിഡ് പ്രതിരോധ മരുന്നാണെന്ന് പറഞ്ഞ് വിഷം കലര്‍ത്തിയ പാനീയം അവര്‍ക്ക് നല്‍കി.
പാനീയം കുടിച്ച ഹോംഗാര്‍ഡും മൂന്ന് കുടുംബാംഗങ്ങള്‍ക്കും അവശതയനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടി. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ അടിസ്ഥാനപ്പെടുത്തി നടത്തിയ അന്വേഷണത്തിലാണ് സ്ത്രീകള്‍ പിടിയിലായത്. ചോദ്യംചെയ്യലില്‍ സ്ത്രീകള്‍ തങ്ങള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയ വ്യക്തിയെ പറ്റി തുറന്നുപറഞ്ഞു. തൊട്ടുപിന്നാലെ പ്രദീപിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആശുപത്രിയിലായവര്‍ സുഖം പ്രാപിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.