ഭാര്യയുടെ കാമുകനെയും കുടുംബത്തെയും കൊല്ലാന്‍ വനിതകള്‍ക്ക് ക്വട്ടേഷന്‍ ; യുവാവിനെ പോലീസ്​ അറസ്​റ്റ്​ ചെയ്​തു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ആരോഗ്യ പ്രവര്‍ത്തകരെന്ന വ്യാജേന വനിതകളെ വിട്ട്​ ഭാര്യയുടെ കാമുകനെയും കുടുംബത്തെയും അപായപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ ഡല്‍ഹി പോലീസ്​ അറസ്​റ്റ്​ ചെയ്​തു. ഹോംഗാര്‍ഡുമായി ഭാര്യക്ക്​ അവിഹിത ബന്ധമുണ്ടെന്ന്​ സംശയിച്ച്‌​ 42 കാരനായ പ്രദീപാണ്​ പ്രതികാരം ചെയ്യാന്‍ തുനിഞ്ഞത്​​.

ഇതിനായി അയാള്‍ നിയോഗിച്ചത്​ രണ്ട്​ വനിതകളെയാണ്​. കോവിഡ്​ പ്രതിരോധ രംഗത്ത്​ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെന്ന്​ പരിചയപ്പെടുത്തി ഹോംഗാര്‍ഡിന്റെ  വടക്കന്‍ ഡല്‍ഹിയിലെ വീട്ടി​ലെത്തുകയായിരുന്നു സ്ത്രീകള്‍. ശേഷം കോവിഡ്​ പ്രതിരോധ മരുന്നാണെന്ന്​ പറഞ്ഞ്​ വിഷം കലര്‍ത്തിയ പാനീയം അവര്‍ക്ക്​ നല്‍കി.

പാനീയം കുടിച്ച ഹോംഗാര്‍ഡും മൂന്ന്​ കുടുംബാംഗങ്ങള്‍ക്കും അവശതയനുഭവപ്പെട്ടതിനെത്തുടര്‍ന്ന്​ ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടി. പ്രദേശ​ത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ അടിസ്​ഥാനപ്പെടുത്തി നടത്തിയ അന്വേഷണത്തിലാണ്​ സ്​ത്രീകള്‍ പിടിയിലായത്​. ചോദ്യംചെയ്യലില്‍ സ്​ത്രീകള്‍ തങ്ങള്‍ക്ക്​ ക്വ​ട്ടേഷന്‍ നല്‍കിയ വ്യക്തിയെ പറ്റി തുറന്നുപറഞ്ഞു. തൊട്ടുപിന്നാലെ പ്രദീപിനെ പോലീസ്​ അറസ്​റ്റ്​ ചെയ്യുകയായിരുന്നു. പോലീസ്​ കേസ്​ രജിസ്​റ്റര്‍ ചെയ്​തു. ആശുപത്രിയിലായവര്‍ സുഖം പ്രാപിച്ചുവരികയാണെന്ന്​ പോലീസ്​ അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒഴുകിപ്പോയ വാട്ടർടാങ്ക് പിടിക്കാൻ ശ്രമിക്കവേ അപകടം ; വെള്ളക്കെട്ടിൽ വീണ യുവാവിനെ കാണാതായി

0
കോട്ടയം: മണർകാട് വെള്ളക്കെട്ടിൽ വീണ് യുവാവിനെ കാണാതായി. മണർകാട് പറമ്പുകര സ്വദേശി...

പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് സ്വർണ്ണ കവർച്ച ; പ്രതിയെ 3...

0
ആലപ്പുഴ: നഗരത്തിൽ പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് കവർച്ച....

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....