തൃശ്ശൂര്‍ : വടക്കാഞ്ചേരിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ യൂവാവ് തിരുവനന്തപുരത്ത് അറസ്റ്റില്‍. വൈക്കം അയ്യര്‍കുളങ്ങര സ്വദേശി അഞ്ചപ്പുര ശരത്തിനെ (25)യാണ് പോലീസ് പിടികൂടിയത്. പൂവാറില്‍ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ 28നാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. ക്ഷേത്രത്തിലെ താല്‍ക്കാലിക ശാന്തിക്കാരനായിരുന്നു ശരത്ത്. ഇതിനിടെ പെണ്‍കുട്ടിയുമായി അടുത്ത ഇയാള്‍ പതിനാറുകാരിയെ താലി കെട്ടുകയും പിന്നീട് വീട്ടില്‍ കൊണ്ടുപോയി വിടുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്താണ് കുട്ടി ജീവനൊടുക്കിയത് എന്നാണ് പോപൊലീസ് പറയുന്നത്.