തിരുവനന്തപുരത്തെ ഫോര്‍ട്ട് ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്ക് നേരെ കൈയ്യേറ്റം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരത്തെ ഫോര്‍ട്ട് ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്ക് നേരെ കൈയ്യേറ്റം. വ്യാഴാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെയാണ് രണ്ടംഗ സംഘം കൈയ്യേറ്റം ചെയ്തത്. അടിപിടി കേസില്‍ ചികിത്സക്കെത്തിയ രണ്ടു പേരാണ് അക്രമികള്‍. വരി നില്‍ക്കാന്‍ തയാറാകാതിരുന്ന ഇവര്‍ ചികിത്സ വൈകിയെന്ന് ആരോപിച്ചായിരുന്നു കൈയ്യേറ്റം. ഡോക്ടറുടെ കൈ പിടിച്ചു തിരിക്കാന്‍ അക്രമികള്‍ ശ്രമിക്കുകയായിരുന്നു.

തടയാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെയും സംഘം ആക്രമിച്ചു. തുടര്‍ന്ന് ഫോര്‍ട്ട് പോലീസ് എത്തി റഷീദ് എന്നയാളെ അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ രണ്ടാമത്തെ ആള്‍ക്കായി തിരച്ചില്‍ പുരോഗമിക്കുന്നു. കൈക്ക് പരിക്കേറ്റ ഡോക്ടര്‍ ആശുപത്രിയില്‍ തന്നെ ചികിത്സയിലാണ്. ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വിശദ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണ്ണാറക്കുളഞ്ഞി -ചീങ്കല്‍ത്തടം – മൈലപ്ര റോഡ്‌ തകര്‍ന്നു : ജനങ്ങള്‍ യാത്രാ ദുരിതത്തില്‍

0
മണ്ണാറക്കുളഞ്ഞി : മണ്ണാറക്കുളഞ്ഞി -ചീങ്കല്‍ത്തടം - മൈലപ്ര റോഡ്‌ തകര്‍ച്ച നാട്ടുകാരെ ദുരിതത്തിലാക്കുന്നു....

പോക്‌സോ കേസ് പ്രതിക്ക് പരോള്‍ നിഷേധിച്ച് ഹൈക്കോടതി

0
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഭാര്യയുടെ...

16 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും പിഴയും

0
തിരുവനന്തപുരം: 16 വയസുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസിൽ...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് തെരുവിലിറങ്ങിയ വിദ്യാർഥികളുടെ ഐതിഹാസിക വിജയമെന്ന് പ്രതിപക്ഷ...

0
തിരുവനന്തപുരം: നീറ്റ് അട്ടിമറിക്കെതിരായ രാജ്യവ്യാപക വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...