മദ്യം വാങ്ങാന്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് വേണ്ട – അരി വാങ്ങാന്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ; പരിഹാസവുമായി കെ.സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സര്‍ക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങളെ രൂക്ഷമായി വിമര്‍ശിച്ച്‌ കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍. ആര്‍.ടി.പി.സി.ആര്‍ എടുക്കാന്‍ പോയി വന്നിട്ട് സാധനം വാങ്ങാന്‍ പോകുന്നതൊക്കെ നടക്കുന്നതാണോയെന്ന് അദ്ദേഹം ചോദിച്ചു.

‘ഒരു അര കിലോ ഉണക്കമീന്‍ വാങ്ങാന്‍ പോകണമെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ എടുക്കണമെന്ന് പറഞ്ഞാല്‍ നടക്കുമോ? ഇതൊക്കെ ഒരു പരിഷ്‌കൃത സമൂഹത്തിന് മുന്‍പില്‍ പറയേണ്ടതാണോ? കഷ്ടം’- സുധാകരന്‍ പറഞ്ഞു.

ആറ് ദിവസം ലോക്ക്ഡൗണ്‍ ഇല്ലാ എന്നതാണ് പ്രതിപക്ഷം സ്വാഗതം ചെയ്തത്. അല്ലാതെ വാക്‌സിന്‍ സ്വീകരിച്ച ശേഷം കടയില്‍ പോണമെന്നതല്ല. ഇവിടെ വാക്‌സിന്‍ കിട്ടാനുണ്ടോ? അതിന് ആരാ കുറ്റവാളി, ജനങ്ങളാണോയെന്നും അദ്ദേഹം ചോദിച്ചു. ബിവറേജില്‍ മദ്യം വാങ്ങാന്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് വേണ്ട, കടകളില്‍ നിന്ന് സാധനം വാങ്ങാന്‍ ഒരു വാക്സിനെങ്കിലും എടുക്കണമെന്നത് പരിഹാസ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...