ജോ​ലി അ​ന്വേ​ഷി​ച്ചെ​ത്തി​യ യു​വ​തിയ്ക്ക് പീ​ഡനം ; തൊ​ടു​പു​ഴ സ്വദേശി ആന്ധ്രയിൽ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തൊ​ടു​പു​ഴ: ജോ​ലി അ​ന്വേ​ഷി​ച്ചെ​ത്തി​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് പൊലീസ് പി​ടി​യി​ല്‍. തൊ​ടു​പു​ഴ കു​ട​യ​ത്തൂ​ര്‍ കൂ​വ​പ്പ​ള്ളി കു​ന്ന​ത്തു​പ​റ​മ്പി​ല്‍ അ​നി​ല്‍പ്ര​ഭ(36)യെ​യാ​ണ്​ അറസ്റ്റ് ചെയ്തത്. തൊ​ടു​പു​ഴ എ​സ്.​ഐ. ജി ​അ​ജ​യ​കു​മാ​റും സം​ഘ​വും ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ഈ​സ്റ്റ് ഗോ​ദാ​വ​രി​യി​ല്‍ നി​ന്നും ആണ് പ്രതിയെ പി​ടി​കൂ​ടി​യ​ത്. 2022 മെ​യ് 28-ന് ​ആണ് കേസിനാസ്പദമായ സംഭവം. യു​വ​തി ഡി.​ജി.​പി​ക്ക് നേ​രി​ട്ട് ന​ല്‍കി​യ പ​രാ​തി​യി​ലാ​ണ് പ്രതിയെ അ​റ​സ്റ്റ് ചെയ്തത്. തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ല്‍ പ്ര​തി​യും സു​ഹൃ​ത്തും ചേ​ര്‍ന്ന് ന​ട​ത്തി​യി​രു​ന്ന വീ​ട്ടു​ജോ​ലി​ക്കാ​രെ​യും ഹോം​ന​ഴ്‍സു​മാ​രെ​യും മ​റ്റും ക്ര​മീ​ക​രി​ക്കു​ന്ന ഏ​ജ​ന്‍സി​യി​ല്‍ ജോ​ലി അ​ന്വേ​ഷി​ച്ചെ​ത്തി​യ​താ​ണ് പ​രാ​തി​ക്കാ​രി.

ജോ​ലി ശ​രി​യാ​ക്കി​ത്ത​രാ​മെ​ന്ന് ഉ​റ​പ്പു​ന​ല്‍കി​യ പ്ര​തി യു​വ​തി താ​മ​സി​ച്ച ന​ഗ​ര​ത്തി​ലെ ലോ​ഡ്‍ജി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ പോ​ലീ​സ്​ പ​റ​ഞ്ഞു. ശേ​ഷം വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന്​ വാ​ഗ്ദാ​നം ന​ൽ​കി ക​ബ​ളി​പ്പി​ച്ചു. പോ​ലീ​സ് ആ​ന്ധ്ര​പ്ര​ദേ​ശ് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ബോ​റം​പാ​ലം എ​ന്ന ഗ്രാ​മ​ത്തി​ല്‍ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​നാ​യി ജോ​ലി​ ചെ​യ്യു​ക​യാ​​ണെ​ന്ന വി​വ​രം ല​ഭി​ച്ചു. ആ​ന്ധ്ര​യി​ലെ മ​ല​യാ​ളി സ​മാ​ജം ഉ​ള്‍പ്പെ​ടെ​യു​ള്ള സം​ഘ​ട​ന​ക​ളി​ല്‍ നി​ന്നാ​ണ്​ ഇ​യാ​ളു​ടെ വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ച​ത്. ബു​ധ​നാ​ഴ്ച പ​ക​ലാ​ണ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്. എ​സ്.​ഐ.​ക്കൊ​പ്പം ഗ്രേ​ഡ് എ​സ്.​ഐ പി. ​കെ. സ​ലിം, പൊ​ലീ​സു​കാ​രാ​യ പി. ​ജി. മ​നു, ഇ. ​എ. നി​സാ​ർ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച വൈ​കി​ട്ടോ​ടെ തൊ​ടു​പു​ഴ​യി​ലെ​ത്തി​ച്ച പ്ര​തി​യെ കോടതിയിൽ ഹാജരാക്കിയ ശേഷം റി​മാ​ന്‍ഡ് ചെ​യ്‍തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...