ചെങ്ങന്നൂര്‍ : വനിതാ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ സ്വകാര്യ ആശുപത്രി ജീവനക്കാരനായ യുവാവ് അറസ്റ്റില്‍. പാണ്ടനാട് സാമൂഹികാരോഗ്യകേന്ദ്രത്തിലാണ് സംഭവം. പാണ്ടനാട് പള്ളിപ്പറമ്പില്‍ ആകാശിനെയാണു (31) ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റുചെയ്തത്. വാക്‌സിന്‍ റൂമിലേക്കു കടന്ന യുവാവിനോടു ചെരിപ്പു പുറത്തിടാന്‍ നഴ്‌സുമാര്‍ നിര്‍ദ്ദേശിച്ചിരുന്നു . തുടര്‍ന്നാണു ഭീഷണിയും കൈയേറ്റ ശ്രമവും ജീവനക്കാര്‍ക്ക് നേരെ നടന്നത്.
സാമൂഹികാരോഗ്യ കേന്ദ്രത്തിലെ വനിതാ ജീവനക്കാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമം ; യുവാവ് അറസ്റ്റില്‍
RECENT NEWS
Advertisment