സ്കൂട്ടർ യാത്രക്കാരായ ദമ്പതികളെ ആക്രമിച്ച കേസിൽ യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പന്തളം : ജോലി കഴിഞ്ഞ് വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങുകയായിരുന്ന ദമ്പതികളെ തടഞ്ഞുനിർത്തി വെട്ടി പരിക്കേല്പിച്ച യുവാവിനെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. പന്തളം കുരമ്പാല സ്വദേശിയായ ചരുവിളതെക്കേതിൽ വീട്ടിൽ രാജേഷ് കുമാർ(41) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി 9.30നോടു കൂടി ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന ദമ്പതികളെ ഏതോ മുൻവിരോധം നിമിത്തം പ്രതി തടഞ്ഞ് നിർത്തി കൈയിൽ കരുതിയിരുന്ന പിച്ചാത്തി കൊണ്ട് സ്കൂട്ടറോടിച്ചിരുന്നയാളിന്റെ കഴുത്തിൽ വെട്ടുകയായിരുന്നു. വെട്ട് തടഞ്ഞതിൽ വെച്ച് ഇടതുകൈയ്ക്ക് ആഴത്തിൽ മുറിവേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സതേടിയിട്ടുളളതുമാണ്.

തടസം പിടിക്കാൻ ചെന്ന സ്കൂട്ടർയാത്രക്കാരന്റെ ഭാര്യയെ പ്രതി സ്ക്വയർ ട്യൂബ് കൊണ്ട് നടുവിന് അടിക്കുകയും ചെയ്തു. പ്രതിയെ പന്തളം പോലീസ് ഇൻസ്പെക്ടർ റ്റി.ഡി.പ്രജീഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വിഷ്ണു.യു.വി, സി.പി.ഒ മാരായ ശരത്ത്പിളള,എസ്.അൻവർഷ,അമൽഹനീഫ്,അർച്ചിത് സോമൻ എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ശക്തമാക്കി

0
കരുനാഗപ്പള്ളി: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി...