അലക്ഷ്യമായി സ്കൂട്ടറോടിച്ചു കയറ്റിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ വയോധികനെ വധിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: ബൈറോഡിൽ നിന്ന് പ്രധാന റോഡിലേക്ക് അലക്ഷ്യമായി സ്കൂട്ടറോടിച്ചു കയറ്റിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ വയോധികനെ വധിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചെട്ടികുളങ്ങര പേള സ്വദേശി ജയേഷാണ് (42) അറസ്റ്റിലായത്. തിരുവൻവണ്ടൂർ സ്കൂളിന് സമീപമുള്ള ഇടറോഡിൽ നിന്ന് പ്രധാന റോഡിലേക്ക് പെട്ടെന്ന് സ്കൂട്ടറോടിച്ചു കയറ്റിയ പാണ്ടനാട് സ്വദേശി കെ. ജി. വർഗീസിനെ തർക്കത്തെ തുടർന്ന് വധിക്കാൻ ശ്രമിച്ച കേസിലാണ് നടപടി. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഇരമല്ലിക്കര ഭാഗത്തേക്ക് കാറോടിച്ചു പോവുകയായിരുന്ന ജയേഷ്. തിരുവൻവണ്ടൂർ സ്കൂളിന് സമീപമുള്ള ഇടറോഡിൽ നിന്ന് പ്രധാന റോഡിലേക്ക് വർഗീസ് പെട്ടെന്ന് സ്‌കൂട്ടർ ഓടിച്ച് കയറ്റിയത് കണ്ട് ജയേഷ് രോഷാകുലനായി.

ഇരുവരും ഇതേച്ചൊല്ലി വാക്കുതർക്കമുണ്ടായി. പരസ്പരം അസഭ്യം പറഞ്ഞശേഷം വർഗീസ് സ്‌കൂട്ടർ ഓടിച്ച് മുന്നോട്ട് പോയി. ജയേഷ് കാറിൽ അതിവേഗത്തിൽ വർഗീസിനെ പിന്തുടർന്നു. ജയേഷ് തൻ്റെ പുറകെ വരുന്നത് കണ്ട്, വർഗീസ് സ്കൂട്ടർ ഒരു ഇടവഴിയിലേക്ക് കയറ്റി നിർത്തി. പിന്നീട് ജയേഷിൻ്റെ കാർ കടന്നുപോയി കാണുമെന്ന് കരുതി കുറച്ച് സമയത്തിന് ശേഷം പ്രധാന റോഡിലേക്ക് തിരികെ കയറി. എന്നാൽ ജയേഷ് അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു. വർഗീസിനെ കണ്ടയുടൻ ജയേഷ് കാർ അമിത വേഗത്തിൽ ഇയാളുടെ സ്‌കൂട്ടറിന് നേരെ ഓടിച്ചു. സ്‌കൂട്ടറിൻ്റെ പിന്നിൽ കാർ കൊണ്ട് ഇടിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...