തിരുവനന്തപുരം ശ്രീകാര്യത്ത് കെ​എ​സ്ആ​ർ​ടിസി ബ​സ് ബൈ​ക്കി​ൽ ഇ​ടി​ച്ചു, പ്ര​കോ​പി​ത​നാ​യി ബ​സിന്‍റെ ചി​ല്ല് ത​ക​ർ​ത്ത യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെ​എ​സ്ആ​ർ​ടിസി ബ​സ് ബൈ​ക്കി​ൽ ഇ​ടി​ച്ച​തി​ൽ പ്ര​കോ​പി​ത​നാ​യ യു​വാ​വ് ബ​സി​ന്‍റെ മു​ൻ വ​ശ​ത്തെ ചി​ല്ല് എ​റി​ഞ്ഞു ത​ക​ർ​ക്കു​ക​യും ഡ്രൈ​വ​റെ മ​ർ​ദ്ദിക്കു​ക​യും ചെ​യ്തു. ആ​ലു​വ ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ സ​ഹ​റു​ദ്ദീ​ൻ (48)നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. സംഭവവുമായി ബന്ധപ്പെട്ട് ബൈ​ക്ക് യാ​ത്രക്കാരനാ​യ ഗാ​ന്ധി​പു​രം കാ​വു​വി​ള റീ​ന ഭ​വ​നി​ൽ അ​നീ​ഷി(28)നെ ​ശ്രീ​കാ​ര്യം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കഴിഞ്ഞദിവസം വൈ​കി​ട്ട് 4.30 ഓ​ടെ ശ്രീ​കാ​ര്യം ചാ​വ​ടി​മു​ക്കി​നു സ​മീ​പം ആണ് സംഭവം. ആ​ലു​വ​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു വ​രു​ക​യാ​യി​രു​ന്ന ബ​സ് അ​നീ​ഷി​ന്‍റെ ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, ബ​സ് ത​ട​ഞ്ഞ് നി​ർ​ത്തിയ അനീഷ് ഡ്രൈ​വ​റെ മ​ർ​ദ്ദിക്കു​ക​യും ബ​സി​ന്‍റെ മു​ൻ വ​ശ​ത്തെ ചി​ല്ല് എ​റി​ഞ്ഞു ത​ക​ർ​ക്കു​ക​യുമായിരുന്നു. പ​രി​ക്കേ​റ്റ ഡ്രൈ​വ​ർ സ​ഹ​റു​ദ്ദീ​ൻ ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലാണ്. അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...