പാമ്പാടി : വിദേശത്തിരുന്ന് പതിനൊന്ന്കാരിയെ വീഡിയോകോളില്‍ വിളിച്ച് ലൈംഗിക ചേഷ്ടകള്‍ ചെയ്യിപ്പിച്ച് റെക്കോഡ് ചെയ്തശേഷം ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച വിദേശമലയാളിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വര്‍ക്കല കെട്ടിടത്തില്‍ എസ്.ഷിജു (35) വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മലേഷ്യയിലായിരുന്ന പ്രതി മിസ്ഡ് കോളിലൂടെയാണ് വീട്ടുകാരുമായി പരിചയപ്പെട്ടത്. പ്രതി വിളിച്ചപ്പോള്‍ കുട്ടിയുടെ മുത്തശ്ശിയാണ് ആദ്യം ഫോണെടുത്തത്. വിദേശത്തുള്ള ബന്ധുവാണെന്ന് തെറ്റിദ്ധരിച്ചാണ് മുത്തശ്ശി ഇയാളുമായി വിവരങ്ങള്‍ പങ്കുവച്ചത്. ഇത് മുതലാക്കി പലതവണ വിളിച്ച് മുത്തശ്ശിയുമായി അടുപ്പം സ്ഥാപിക്കുകയും ചെയ്തു.
കുട്ടിയുടെ രക്ഷിതാക്കള്‍ വിദേശത്താണ്. പിന്നീട് പെണ്‍കുട്ടിക്ക് ഓണ്‍ലൈന്‍ ട്യൂഷനെടുത്തുനല്‍കാനെന്ന് പറഞ്ഞ് വാട്ട്സ് ആപ്പ് നമ്പര്‍ വാങ്ങി. തുടര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസിന്റെ പേരില്‍ പെണ്‍കുട്ടിയുമായി ഫോണിലൂടെ അടുപ്പം സ്ഥാപിച്ചു. ഓണ്‍ലൈന്‍ ക്ലാസിനെന്ന വ്യാജേന കുട്ടിയെ തനിച്ച് മുറിയില്‍ കയറ്റിയശേഷം നിര്‍ബന്ധിച്ച് ലൈംഗികചേഷ്ടകള്‍ ചെയ്യിപ്പിച്ച് രംഗങ്ങള്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു പ്രതി.