ആലപ്പുഴ: പാക് അനുകൂല ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത യുവാവ് പോലീസ് കസ്റ്റഡിയില്‍. കാശ്മീര്‍ കുപ്വാരസ്വദേശി ഷായെയാണ് ആലപ്പുഴ മുഹമ്മ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കേന്ദ്ര ഇന്റലിജന്‍സ് നിര്‍ദേശ പ്രകാരമാണ് പോലീസ് നടപടി.
മുഹമ്മയിലെ ഒരു റിസോര്‍ട്ടില്‍ സെക്യൂരിറ്റി ജീവനക്കാരനാണ് പിടിയിലായ ഷാ. കേന്ദ്ര ഇന്റലിജന്‍സിന്റെ നിര്‍ദേശപ്രകാരമാണ് പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഫേസ്ബുക്കിലും മറ്റും ഇയാള്‍ പ്രചരിപ്പിക്കുന്ന സന്ദേശങ്ങളും പോസ്റ്റുകളും പാകിസ്താനെ അനുകൂലിച്ചുള്ളതാണ്. എന്നാല്‍ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച ശേഷമാകും തുടര്‍ നടപടികള്‍.