പീരുമേട് : പാര്‍സല്‍ വാങ്ങിയ ബിരിയാണിയില്‍ മസാല കുറഞ്ഞതിന്റെ പേരില്‍ ഹോട്ടല്‍ ഉടമയുടെ ഭാര്യയ്ക്ക് മര്‍ദ്ദനം. ഏലപ്പാറ സ്വദേശി മാക്സിനാണ് (32) ഹോട്ടല്‍ ഉടമയുടെ ഭാര്യയെ കയ്യേറ്റം ചെയ്തത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഏലപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നിന്ന് മൂന്നംഗ സംഘം ബിരിയാണി വാങ്ങി. ശേഷം ബിരിയാണിയില്‍ മസാല കുറവാണെന്ന് ആരോപിച്ച് ഇവര്‍ ഹോട്ടലില്‍ കയറി ബഹളം വെച്ചു. നാട്ടുകാര്‍ ഇടപെട്ട് ഇവരെ മടക്കി അയച്ചെങ്കിലും വീണ്ടും എത്തി സംഘര്‍ഷം ഉണ്ടാക്കുകയും ഹോട്ടല്‍ ഉടമയുടെ ഭാര്യയെ കൈയേറ്റം ചെയ്യുകയുമായിരുന്നെന്നാണ് പരാതി. പ്രതിയെ റിമാന്‍ഡ് ചെയ്തു.