ട്രാഫിക് പോലീസുകാരന് നേരെ വധഭീഷണി മുഴക്കി ; യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ട്രാഫിക് ജങ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും പരസ്യമായി അധിക്ഷേപിച്ച് വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിലെ പ്രതിയെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. മങ്കേരി കട്ടച്ചിറ കബീര്‍ (39) ആണ് പിടിയിലായത്. ഞായറാഴ്ച രാവിലെ 11.25 ഓടെയാണ് കേസിനാസ്പദമായ സംഭവം. വളാഞ്ചേരി ജങ്ഷനില്‍ ട്രാഫിക് ചുമതല യുണ്ടായിരുന്ന പോലീസിന് നേരെയാണ് അതിക്രമമുണ്ടായത്. പട്ടാമ്പി ഭാഗത്തുനിന്നും വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന ബസിലിരുന്ന പ്രതി, പോലീസുകാരന്റെ ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ എന്തോ വസ്തു എറിഞ്ഞുവെന്നാണ് പരാതി. തുടര്‍ന്ന് പൊതുജനങ്ങള്‍ക്കിടയില്‍ വെച്ച് കേട്ടാലറക്കുന്ന അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തു.

ഡ്യൂട്ടി തടസ്സപ്പെടുത്തുകയും പോലീസ് ഉദ്യോഗസ്ഥനെ മാനസിക ബുദ്ധിമുട്ടിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ട്രാഫിക്കില്‍ ഉണ്ടായിരുന്ന പോലീസ് നല്‍കിയ പരാതിയിലാണ് വളാഞ്ചേരി പോലീസ് കേസെടുത്തത്, സംഭവത്തിന് പിന്നാലെ വളാഞ്ചേരി സബ് ഇന്‍സ്‌പെക്ടര്‍ എം. നിര്‍മലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയാ യിരുന്നു. മോഷണം ഉള്‍പ്പെടെ പ്രതിയുടെ പേരില്‍ നിരവധി കേസുകള്‍ ഉണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...