തിരുവനന്തപുരം : 15 വയസ്സുള്ള ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പ്രണയം നടിച്ച് മുസ്ലീം മതത്തിലേക്ക് മാറ്റാന്‍ ശ്രമം. പെണ്‍കുട്ടിയുടെ മൊബൈലില്‍ നിസ്‌കാരവും ആചാരങ്ങളും പഠിപ്പിക്കാന്‍ ആപ്പുകള്‍. ആറു ദിവസം മൂന്നാറില്‍ കൊണ്ടുപോയി താമസിപ്പിച്ച് പീഡിപ്പിച്ചു.
ബീമാപ്പള്ളി സ്വദേശിയും ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരനുമായ അര്‍ഷാദി(21)നെ പോലീസ് അറസ്റ്റ് ചെയ്ത് ജൂഡീഷ്യല്‍ കസ്റ്റഡിയിലാക്കി. സംഭവം ലൗജിഹാദ് ആണെന്ന് ബന്ധുക്കള്‍.
ഈമാസം 6ന് ആണ് തിരുമല സ്വദേശിയെ മതം മാറ്റാന്‍ ശ്രമം നടത്തിയത്. അഞ്ച് ദിവസത്തോളം പീഡിപ്പിച്ചുവെന്നാണ് കുട്ടി പോലീസിന് നല്‍കിയ വിവരം. അര്‍ഷാദിന്റെ ബന്ധുക്കളും ഒപ്പം ഉണ്ടായിരുന്നു എന്നാണ് സൂചന. കഴിഞ്ഞ ദിവസം പെണ്‍കുട്ടി മടങ്ങി എത്തി.
തിങ്കളാഴ്ച ഉച്ചയോടെ അര്‍ഷാദിന്റെ അച്ഛനും അമ്മയും ബന്ധുക്കളും പെണ്‍കുട്ടിയെ വിളിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചു. നാട്ടുകാര്‍ ഇടപെട്ടതോടെയാണ് ലൗ ജിഹാദിന്റെ വിവരങ്ങള്‍ പുറത്തറിയുന്നത്.
ഇസ്ലാം മതത്തിലേക്ക് മാറ്റാന്‍ ശ്രമം നടത്തിയ തെളിവുകള്‍ പെണ്‍കുട്ടിയുടെ ഫോണില്‍ നിന്നും വീട്ടില്‍ നിന്നും ബന്ധുക്കള്‍ക്ക് ലഭിച്ചു. നിസ്‌കരിക്കാനുള്ളതിനും നിസ്‌കാരത്തിന് മുമ്ബ് ചെയ്യേണ്ടത് എന്തെല്ലാം എന്നതിനെകുറിച്ചും പഠിപ്പിക്കുന്ന രണ്ട് ആപ്പുകള്‍ പെണ്‍കുട്ടിയുടെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്.
പെണ്‍കുട്ടിയുടെ മുറിക്കുള്ളില്‍ അല്ലാഹു അക്ബര്‍, മാഷാ അള്ളാ തുടങ്ങിയ വചനങ്ങളും കണ്ടെത്തി. കൂടാതെ വീടിന്റെ ഗേറ്റിലും ഇവ എഴുതിയിട്ടുണ്ട്. ഇസ്ലാം മതത്തെ കുറിച്ചും നിസ്‌കാര രീതികളെ കുറിച്ചും ഗൂഗിളില്‍ നിരവധി വീഡിയോകള്‍ പരിശോധിച്ചിട്ടുണ്ട്.
പെണ്‍കുട്ടി ഇസ്ലാം മതം സംബന്ധിച്ചാണ് സംസാരിക്കുന്നത്. ഇസ്ലാം മത വിശ്വാസത്തില്‍ അല്ലാത്തവരെല്ലാം കാഫിറുകളാണെന്ന് പെണ്‍കുട്ടിയെ പഠിപ്പിച്ചിട്ടുണ്ട്. കാഫിറുകള്‍ ചീത്ത പ്രവൃത്തിയായ ‘ഹറാമി’നായി പണം ചെലവഴിക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് 10 പവനോളം പെണ്‍കുട്ടിയില്‍ നിന്നും തട്ടിയെടുത്തെന്നും അമ്മയുടെ അക്കൗണ്ടില്‍ നിന്നും പണം കൈമാറിയിട്ടുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു.
അച്ഛന്‍ മരിച്ച പെണ്‍കുട്ടിയും ജ്യേഷഠനും മാനസികമായി തളര്‍ന്ന അമ്മയുടെ സംരക്ഷണയിലാണ്. ഓണ്‍ലൈന്‍ ഭക്ഷണവിതരണത്തിന്റെ മറവിലാണ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയുടെ സഹോദരന്‍ പൂജപ്പുര സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
പെണ്‍കുട്ടിയെ നിരവധി തവണ അര്‍ഷാദിന്റെ ബന്ധുക്കളുടെ വീട്ടിലടക്കം കൊണ്ട് പോയിട്ടുണ്ട്. പെണ്‍കുട്ടിയെ കൊണ്ടുപോകാന്‍ എത്തിയവര്‍ യഥാര്‍ത്ഥ ബന്ധുക്കളാണോ എന്നതില്‍ സംശയം ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
കൂടാതെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന്റെ മറവില്‍ തിരുമല സ്വദേശികളായ നിരവധി പെണ്‍കുട്ടികളെ വലയിലാക്കാന്‍ ശ്രമിച്ചെന്നും സൂചനയുണ്ട്. വൈദ്യപരിശോധനയ്ക്ക് ശേഷം മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയ പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി