അല്ല മക്കളെ ഞാന്‍ മാത്രമേയുള്ളു യാത്രയ്ക്ക് ? മറുപടി ഇങ്ങനെ – ആഘോഷമാക്കി താരം

For full experience, Download our mobile application:
Get it on Google Play

നിരവധി ഹാസ്യ പരിപാടികളിലൂടെ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച താരമാണ് നടന്‍ വിനോദ് കോവൂര്‍. ഇപ്പോഴിതാ വിനോദ് പങ്കുവച്ചൊരു കുറിപ്പാണ് ശ്രദ്ധനേടുന്നത്. ദുബായിലെ പ്രോഗ്രാം കഴിഞ്ഞ് മടങ്ങുമ്ബോള്‍ ​ഗോഎയര്‍ വിമാനത്തില്‍ വെറും പത്ത് പേര്‍ക്കൊപ്പം യാത്ര ചെയ്ത അനുഭവമാണ് വിനോദ് പങ്കുവച്ചത്.

വിനോദ് കോവൂരിന്‍റെ വാക്കുകള്‍

ദുബായിലെ പ്രോഗ്രാം കഴിഞ്ഞ് മടങ്ങുമ്ബോള്‍ ഇങ്ങനെ ഒരു അപൂര്‍വ്വഭാഗ്യം ലഭിച്ചു. ഷാര്‍ജയില്‍ നിന്നായിരുന്നു തിരികെ യാത്ര Go Air In വിമാനത്തിലേക്ക് പ്രവേശിച്ചപ്പോള്‍ ശരിക്കും ഞെട്ടി. എയര്‍ ഹോസ്റ്റസ് കുട്ടികളോട് തമാശയായി ചോദിച്ചു, അല്ല മക്കളെ ഞാന്‍ മാത്രമേയുള്ളു യാത്രയ്ക്ക്?

ചിരിച്ച്‌ കൊണ്ട് അവര്‍ മറുപടി പറഞ്ഞു ഒരു പത്ത് പേരും കൂടി ഉണ്ടെന്ന്. മൊത്തം പതിനൊന്ന് പേര്‍ യാത്രക്കാര്‍. വേഗം മുമ്ബിലെ സീറ്റിലിരുന്നു വിമാനത്തിലെ ഒരു സ്റ്റാഫ് ഫോട്ടോ എടുത്ത് തന്നു.

പിന്നെ കയറി വന്ന പത്ത് പേരോടൊപ്പവും സെല്‍ഫി എടുത്തു. മുമ്ബൊരിക്കല്‍ സുരഭി ലക്ഷമി എന്ന പാത്തുവിന്റെ കൂടെ യാത്ര ചെയ്തപ്പോള്‍ ഇങ്ങനെ ഒരു ഫോട്ടോ എടുക്കാന്‍ വേണ്ടി വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും ഇറങ്ങാന്‍ കാത്ത് നിന്നതിന് ശേഷം ഒരു ഫോട്ടോ എടുത്തിരുന്നു.

ഇന്നലെ ഇങ്ങനെയും ഒരു ഭാഗ്യം. ഇത്രയും കിലോമീറ്റര്‍ കടല്‍ കടന്ന് വിമാനം പറക്കുന്നത് കണ്ടപ്പോള്‍ സമ്ബൂര്‍ണ്ണ ലോക് ഡൗണ്‍ കാലത്ത് നമ്മുടെ നാട്ടില്‍ പത്ത് പേരെ വെച്ച്‌ സര്‍വ്വീസ് നടത്തിയ സിറ്റി ബസുകളിലെ യാത്ര ഓര്‍മ്മ വന്നു. എന്തായാലും മറക്കാനാവാത്ത ഈ രാജകീയ യാത്ര എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൃതദേഹം മാറിനൽകി ആശുപത്രി അധികൃതർ

0
കാഞ്ഞങ്ങാട്: മൃതദേഹം മാറിനൽകി ബന്ധുക്കളെയും നാട്ടുകാരെയും മണിക്കൂറുകളോളം ആശങ്കയിലാക്കി ആശുപത്രി...

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...