ഇരിട്ടി : പതിനഞ്ചു വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പോലീസ് പിടിയിലായി. പോക്സോ നിയമപ്രകാരമാണ് പ്രതിക്കെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്. ഇരിട്ടിക്കടുത്ത് കിളിയന്തറ 32ാം മൈലില്‍ തേങ്ങാട്ട് പറമ്പില്‍ വീട്ടില്‍ കെ. മനാഫിനെയാണ് ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ടു മാസമായി നിരന്തരം ഇയാള്‍ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി ലഭിച്ചിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ച യുവാവ് പോലീസ് പിടിയില്‍
RECENT NEWS
Advertisment