ലഹരി പരിശോധനയ്ക്കിടെ എക്‌സൈസ് സംഘത്തിന്‍റെ ജോലി തടസപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : കുന്നംകുളത്ത് കടയില്‍ ലഹരി പരിശോധനയ്ക്കിടെ എക്‌സൈസ് സംഘത്തിന്‍റെ ജോലി തടസപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ചെമ്മന്തിട്ട സ്വദേശിഎ എം നിധീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കടയില്‍ പരിശോധന നടത്തുന്ന എക്സൈസ് ഇന്‍സ്പെക്ടറെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. സംസ്ഥാനത്ത് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എക്‌സൈസ് വകുപ്പ് പഴുന്നാന സ്‌കൂള്‍ പരിസരത്തെ നന്ദകുമാര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള കടയില്‍ പരിശോധന നടത്തുന്നതിനിടെയാണ് നിധീഷ് എക്‌സൈസ് സംഘത്തിന്‍റെ ജോലി തടസപ്പെടുത്തിയതും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ മണികണ്ഠനെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തത്. യൂണിഫോമില്‍ കയറിപ്പിടിക്കുകയും അസഭ്യം പറഞ്ഞ് പിടിച്ചുതള്ളുകയും ചെയ്തതായി കെ മണികണ്ഠന്‍ കുന്നംകുളം പോലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മണികണ്ഠന്‍റെ പരാതിയെ തുടര്‍ന്നാണ് നിധീഷിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപതാകയെ അനാദരിച്ച് ബിജെപി പ്രവര്‍ത്തകര്‍ ; കേസെടുത്ത് ബാലരാമപുരം പോലീസ്

0
തിരുവനന്തപുരം: ബാലരാമപുരത്ത് ദേശീയ പതാകയെ അനാദരിച്ചതിന് ബിജെപി പ്രവർത്തർക്കെതിരെ കേസ്. ബിജെപി...

ഡൽഹി മദ്യനയക്കേസ് : കെജ്‌രിവാളിനെ വെറുതേവിട്ടതിനെതിരായ സി.ബി.ഐ. ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

0
ന്യൂഡൽഹി : മദ്യനയക്കേസിൽ, ആം ആദ്മി പാർട്ടി നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ,...

റവന്യൂ സേവനങ്ങൾക്ക് സമഗ്ര ഡിജിറ്റൽ സംവിധാനം ; സാങ്കേതികമാറ്റത്തിന് 20 കോടി

0
കോട്ടയം : റവന്യൂ ഭരണസംവിധാനത്തിൽ വൻ സാങ്കേതികമാറ്റത്തിന് വഴിയൊരുങ്ങുന്നു. ഭൂമിയുമായി ബന്ധപ്പെട്ട...

‘ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും കേരളത്തിലെത്തിക്കാൻ അനുവദിക്കില്ല : ആഭ്യന്തര മന്ത്രി

0
തിരുവനന്തപുരം : ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ്...