ബസില്‍ കടത്തുകയായിരുന്ന രണ്ട് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ബസില്‍ കടത്തുകയായിരുന്ന രണ്ട് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. പെരിന്തല്‍മണ്ണ സ്വദേശി ആഷിഖ് ആണ് അറസ്റ്റിലായത്. പാലക്കാട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ രാകേഷിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പാലക്കാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ടീം വാളയാറില്‍ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജീവ് എസിന്റെ നേതൃത്വത്തില്‍ ഉള്ള പാലക്കാട് എക്‌സൈസ് സ്പഷ്യല്‍ സ്‌ക്വാഡ് ടീം പാലക്കാട് വാളയാര്‍ ടോള്‍ പ്ലാസയില്‍ വാഹനപരിശോധന നടത്തവേ ബാഗ്ലൂരില്‍ നിന്നും എറണാകുളത്തേക്ക് വരുകയായിരുന്ന ടൂറസ്റ്റ് ബസില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടുകയായിരുന്നു. ബാഗ്ലൂരില്‍ നിന്നും കഞ്ചാവ് കടത്തി കൊണ്ട് വന്ന് പാലക്കാട്, മലപ്പുറം ജില്ലകളിലെ കഞ്ചാവ് വില്‍പനക്കാര്‍ക്ക് എത്തിക്കുകയാണെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. പിടികൂടിയ കഞ്ചാവിനു ചില്ലറ വിപണിയില്‍ ഒരുലക്ഷത്തോളം വിലവരും. പ്രതിയെയും കഞ്ചാവും മറ്റും കസ്റ്റഡിയില്‍ എടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

300ൽപരം പുതിയ 108 ആംബുലൻസുകൾ നിരത്തിലേക്ക്

0
തിരുവനന്തപുരം: സംസ്‌ഥാനത്തെ പഴയ 108 ആംബുലൻസുകൾ മാറ്റി പുതിയവ നിരത്തിലെത്തും....

എം വി ഗോവിന്ദനെ പരിഹസിച്ച് പി കെ ശശി

0
പാലക്കാട്: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പരിഹസിച്ച്...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...

ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ

0
തിരുവനന്തപുരം: ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ...