കഴുത്തില്‍ മുഴയുമായെത്തിയ പതിനേഴുകാരി ഗര്‍ഭിണി ; അമ്മയുടെ കാമുകന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കഴുത്തില്‍ മുഴയുമായെത്തിയ പതിനേഴുകാരി ഗര്‍ഭിണി. ആശുപത്രി അധികൃതരുടെ പരാതില്‍ അമ്മയുടെ കാമുകന്‍ അറസ്റ്റില്‍. കരിമുകള്‍ പുളിയാമ്പിള്ളിമുഗള്‍ പ്ലാംപറമ്പില്‍ ഡെന്നി ജോര്‍ജാണ് ചോറ്റാനിക്കര പോലീസിന്റെ പിടിയിലായത്. പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്ത ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ജനുവരി ആദ്യവാരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയെ ഇയാള്‍ വീട്ടില്‍ വെച്ചാണ് പീഡിപ്പിച്ചത്. പീഡന വിവരം പെണ്‍കുട്ടി ആരോടും പറഞ്ഞിരുന്നില്ല. ഇതിനിടെ ഗര്‍ഭിണിയായി.

മൂന്നുമാസം ഗര്‍ഭിണിയായിരിക്കെയാണ് പെണ്‍കുട്ടിയുടെ കഴുത്തില്‍ ഒരു മുഴ ഉണ്ടാകുന്നത്. കണയന്നൂരിലെ ആശുപത്രിയില്‍ കാണിച്ചപ്പോള്‍ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ഇതേ തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്യാമെന്ന് അറിയിച്ചു. ശസ്ത്രക്രിയക്കായി മെയ് 10 ന് മുന്‍പ് ആശുപത്രിയില്‍ അഡ്‌മിറ്റാകണമെന്നും നിര്‍ദ്ദേശിച്ചു. ആശുപത്രിയില്‍ കഴിയുന്നതിനിടെ പെണ്‍കുട്ടിക്ക് കലശലായ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്‌കാന്‍ ചെയ്തപ്പോഴാണ് മൂന്നുമാസം ഗര്‍ഭിണിയാണെന്ന് അറിയുന്നത്.

ജനറല്‍ ആശുപത്രി അധികൃതര്‍ വിവരം സെന്‍ട്രല്‍ പോലീസിനെ അറിയിച്ചു. പോലീസെത്തി ചോദ്യം ചെയ്തപ്പോള്‍ പെണ്‍കുട്ടി വീട്ടില്‍ കഴിയുന്ന അമ്മയുടെ കാമുകന്‍ പീഡിപ്പിച്ച വിവരം പുറത്തു പറഞ്ഞു. സംഭവം നടന്നത് ചോറ്റാനിക്കര സ്റ്റേഷന്‍ പരിധിയായതിനാല്‍ അവിടേക്ക് കേസ് കൈമാറി. ചോറ്റാനിക്കര പോലീസ് കുട്ടിയെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ നാലു വട്ടം ഡെന്നീസ് പീഡിപ്പിച്ചതായി പറഞ്ഞു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇതിനിടയില്‍ സംഭവമറിഞ്ഞ പ്രതി ഒളിവില്‍ പോയി. പുത്തന്‍ കുരിശ് ഡി.വൈ.എസ്‌പി അജയ്നാഥിന്റെ നേതൃത്വത്തില്‍ ചോറ്റാനിക്കര ഇന്‍സ്പെക്ടര്‍ ജി.സന്തോഷ്‌കുമാറും സംഘവും കഴിഞ്ഞ ദിവസം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പെണ്‍കുട്ടിയും പ്രതിയും മാനസികമായി ഏറെ അടുപ്പത്തിലായിരുന്നു. ഇത് മുതലാക്കിയാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നത്. അടുത്തിടെയായി പെണ്‍കുട്ടിയുടെ മാതാവുമായി ഇയാള്‍ അത്ര രസത്തിലല്ലായിരുന്നു. ഇരുവരും തമ്മില്‍ വലിയ വഴക്കുണ്ടാകുകയും ഡെന്നീസ് വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാനൊരുങ്ങുകയും ചെയ്തു. ഈ സമയം പെണ്‍കുട്ടിയാണ് ഡെന്നീസിനെ വീട്ടില്‍ പിടിച്ചു നിര്‍ത്തിയത്. പീഡന വിവരം മാതാവോ മൂത്ത സഹോദരിയോ അറിഞ്ഞിരുന്നില്ല. ആശുപത്രിയില്‍ വെച്ചാണ് വിവരം അറിയുന്നത്. കുട്ടിയുടെ ഗര്‍ഭം ആശുപത്രിയില്‍ വെച്ച്‌ തന്നെ അബോര്‍ഷന്‍ നടത്തി. ശിശു സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കി.

മാതാപിതാക്കള്‍ തമ്മില്‍ നാലുവര്‍ഷം മുമ്പ് വേര്‍പിരിഞ്ഞതാണ്. പിതാവ് മറ്റൊരു വിവാഹം കഴിച്ചപ്പോള്‍ മാതാവ് ഡെന്നീസുമായി അടുപ്പത്തിലാവുകയും വീട്ടില്‍ ഒപ്പം താമസിക്കുകയുമായിരുന്നു. ഡെന്നീസും ഭാര്യയെ ഉപേക്ഷിച്ച്‌ എത്തിയതായിരുന്നു. ഇവര്‍ നിയമപ്രകാരം വിവാഹം കഴിച്ചിട്ടില്ല. മൂത്ത സഹോദരിയെയും പോലീസ് വിശദമായി ചോദ്യം ചെയ്യുകയും കൗണ്‍സിലിങ്ങിന് വിധേയമാക്കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...