15കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് പോക്സോ നിയമപ്രകാരം അറസ്റ്റിൽ. പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വ്യാസർപാടി സ്വദേശിയായ മണികണ്ഠൻ (26) നെയാണ് എംകെബി നഗർ വനിതാ പൊലീസ് ഞായറാഴ്ച പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. വ്യാസർപാടിയിലെ മുത്തശ്ശിയുടെ വീട്ടിൽ താമസിക്കുകയായിരുന്ന പെൺകുട്ടിയെ വെള്ളിയാഴ്ച വൈകിട്ട് വീട്ടിൽ ബോധരഹിതയായി കാണപ്പെട്ടിരുന്നു. വൈദ്യപരിശോധനയിൽ കുട്ടി മദ്യപിച്ചതായി കണ്ടെത്തി. തുടർന്ന് പെൺകുട്ടിയോട് വിവരം തിരക്കിയതോടെയാണ് സമീപവാസിയായ യുവാവ് മദ്യം നൽകി ബോധരഹിതയാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ച വിവരം വെളിപ്പെടുത്തിയത്.

ഇതോടെ ആശുപത്രി അധികൃതർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ പെൺകുട്ടിയുമായി കഴിഞ്ഞ ഒന്നര വർഷമായി സൗഹൃദത്തിലായിരുന്നുവെന്നും പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ചു എന്നും യുവാവ് മൊഴി നൽകിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിരുന്നുവിവാദത്തിൽ പ്രതിപക്ഷത്തെ പരിഹസിച്ച് കെ മുരളീധരൻ

0
തിരുവനന്തപുരം: മഴക്കെടുതിക്കിടെയുള്ള മുഖ്യമന്ത്രിയുടെ സദ്യവട്ട വിവാദത്തിൽ ശക്തമായ പ്രതിരോധവുമായി ആരോഗ്യവകുപ്പ് മന്ത്രി...

ഇട്ടിയപ്പാറ ബി.എസ്.എൻ.എൽ ടവറിലെ ജനറേറ്ററിന് തീപിടിച്ചു : ഫയർഫോഴ്‌സ് എത്തി തീയണച്ചു

0
​റാന്നി : ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ കെട്ടിടത്തിന് മുകളിലെ ബി.എസ്.എൻ.എൽ...

14 വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ

0
ഭോപ്പാൽ: മധ്യപ്രദേശിൽ 14 വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി....