സ്കൂളില്‍ നിന്നും കേബിളുകള്‍ മോഷ്ടിച്ച യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : വാളത്തുംഗല്‍ ഗവണ്മെന്റ് സ്കൂളില്‍ നിന്നും കേബിളുകള്‍ മോഷ്ടിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാളത്തുംഗല്‍ ആക്കോലില്‍ ആനത്താഴത്ത് വീട്ടില്‍ രവീന്ദ്രന്റെ മകന്‍ ഡാനി എന്നറിയപ്പെടുന്ന അജിത്താണ് അറസ്റ്റിലായത്. ഇരവിപുരം, മയ്യനാട് പ്രദേശങ്ങളിലെ നിരവധി വ്യാപാര സ്ഥാപനങ്ങളിലെയും വീടുകളിലെയും ചെമ്പ് പാത്രങ്ങളും ഇലക്‌ട്രിക് ഉപകരണങ്ങളും ഇയാള്‍ മോഷ്ട്ച്ചതായി പോലീസ് അറിയിച്ചു. ലഹരിക്കടിമയായ പ്രതി ആഡംബര ജീവിതത്തിനും ലഹരി വസ്തുക്കള്‍ വാങ്ങുന്നതിനുമായി പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് മോഷണങ്ങള്‍ നടത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

ഇയാളുടെ കൂട്ടുപ്രതിയായ ജോമോനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അജിത്തിനെ പാലത്തറയില്‍ നിന്നുമാണ് പോലീസ് പിടികൂടിയത്. ഇരവിപുരം എസ്.എച്ച്.ഓ പ്രസാദ് ജെ യുടെ നേതൃത്വത്തില്‍ എസ്.ഐ മാരായ ദീപു എസ്, അമല്‍ പ്രസാദ്, സി.പി.ഓ മാരായ അനീഷ്‌, ഷാന്‍ അലി, രാജേഷ്‌, ദീപു എന്നിവര്‍ അടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ ഇറാൻ നിക്ഷേപിച്ചിരുന്ന മൈനുകൾ വിജയകരമായി നീക്കം ചെയ്തതായി...

0
വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ...

കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി ; മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

0
ബെം​ഗളൂരു: കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി മന്ത്രി ബി...

പാക് രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധം ; ഡൽഹിയിൽ യുവ ദമ്പതികൾ അറസ്റ്റിൽ

0
ഡൽഹി: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഡൽഹിയിൽ...

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...