ഉടമസ്ഥർ വീട്ടിലില്ലാത്ത സമയത്ത് സ്വർണവും പണവും അപഹരിച്ചു ; യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ഉടമസ്ഥർ വീട്ടിലില്ലാത്ത സമയത്ത് ആരുമറിയാതെ അകത്തു കയറി താമസിച്ച യുവാവ് സ്വർണവും പണവും അപഹരിച്ചു. അഞ്ചൽ തഴമേൽ ഇലവുക്കാട്ട് തളുവച്ചിറ വീട്ടിൽ ജിബിൻ ഏലിയാസ് (34)ആണ് ഏരൂർ പോലീസിന്റെ പിടിയിലായത്. വിളക്കുപാറ സ്വദേശിനിയായ ഷീജയുടെ വീട്ടിൽ നിന്നും 17 ഗ്രാം സ്വർണാഭരണങ്ങളും 12,000 രൂപയും ഉൾപ്പെടെ ഏകദേശം 2.5 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കളാണ് ഇയാൾ മോഷ്ടിച്ചത്. ഷീജയുടെ മകന്റെ സുഹൃത്താണ് പിടിയിലായ ജിബിൻ. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു മോഷണം നടന്നത്. ഷീജയുടെ ഭർത്താവിന്റെ പിതാവ് മരണപ്പെട്ടതിനെ തുടർന്ന് കുടുംബസമേതം ഇവർ കിളിമാനൂരിലെ ഭർത്താവിന്‍റെ വീട്ടിലേക്ക് പോയിരുന്നു. പതിനേഴാം തീയതി വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് മോഷണം നടന്നതായ് മനസ്സിലാക്കിയത്.

വീട്ടുകാർ കിളിമാനൂരിൽ ആയിരുന്ന സമയത്ത് പരാതിക്കാരിയുടെ മകന്റെ സുഹൃത്തായ ജിബിൻ ഏലിയാസ് ഒരു ദിവസം വീട്ടിൽ താമസിച്ചിരുന്നതായി വ്യക്തമായി. തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. പരിശോധനയിൽ ഇയാൾ താമസിച്ചിരുന്ന വാടക മുറിയിൽ നിന്നും മോഷ്ടിച്ച സ്വർണാഭരണങ്ങളിൽ ചിലതും പണവും കണ്ടെടുത്തു. മോഷണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുന്നതായി ഏരൂർ പോലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...